Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാമുകിയുമായി ഫോണിൽ വഴക്കിട്ടു; യുവാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു

പ്രണയം
, ചൊവ്വ, 6 ഓഗസ്റ്റ് 2019 (11:24 IST)
കാമുകിയുമായി വഴക്കിട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്ത് യുവാവ്. തിരുവനന്തപുരത്ത് മലയിന്‍കീഴിലാണ് സംഭവം. ശ്രീകൃഷ്ണപുരം പാളയത്തില്‍ വീട്ടില്‍ ഗീതയുടെയും പരേതനായ മോഹനന്‍റെയും മകന്‍ അനൂപാണ് ആത്മഹത്യ ചെയ്തത്. യുവാവിനെ വീടിനുള്ളിലെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. 
 
കാമുകിയുമായി ഫോണില്‍ സംസാരിച്ച് വഴക്കിട്ടതിന്‍റെ തുടര്‍ച്ചയായാണ് അനൂപ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംസാരത്തില്‍ സംശയം തോന്നിയ കാമുകി വിവരമറിയിച്ചതിനെ തുടര്‍ന്ന് അനൂപിന്‍റെ സഹോദരന്‍ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് ആത്മഹത്യാ വിവരം പുറത്തറിയുന്നത്. 
 
കിടപ്പു മുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതില്‍ ചവിട്ടിതുറന്നപ്പോള്‍ അനൂപിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശ്മീർ വിഷയത്തിൽ ഉരിയാടാതെ രാഹുലും പ്രിയങ്കയും, സോണിയ ഗാന്ധിക്കും മിണ്ടാട്ടമില്ല!