'പതുക്കെ പോകാൻ ആവശ്യപ്പെട്ടു, ശ്രീറാം കേട്ടില്ല‘; വഫയുടെ രഹസ്യമൊഴി ഇങ്ങനെ

തിങ്കള്‍, 5 ഓഗസ്റ്റ് 2019 (18:08 IST)
മദ്യപിച്ച് അമിതവേഗതിയിൽ മാറോടിച്ച് മാധ്യമപ്രവർത്തകൻ മരണപ്പെട്ട സംഭവത്തിൽ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ രഹസ്യ മൊഴി നൽകി കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസ്. അപകടസമയത്ത് ശ്രീറാം മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നാണ് വഫ ഫിറോസിന്റെ രഹസ്യമൊഴിയില്‍ പറയുന്നത്.
 
വളരെ വേഗത്തിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ വണ്ടിയോടിച്ചതെന്നും പതുക്കെ പോകാന്‍ താന്‍ ആവശ്യപ്പെട്ടുവെന്നും വഫയുടെ മൊഴിയില്‍ പറയുന്നു. ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും അപകടം സംഭവിച്ചിരുന്നുവെന്നും രഹസ്യമൊഴിയില്‍ വഫ ഫിറോസ് പറഞ്ഞു. അപകടത്തിനു ശേഷം തന്നോട് വീട്ടിലേക്ക് പോകാന്‍ അവിടെയെത്തിയവര്‍ പറഞ്ഞുവെന്നും വഫ കൂട്ടിച്ചേര്‍ത്തു.
 
സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീര്‍ മരിച്ച വാഹനാപകടത്തില്‍ അപകടമുണ്ടാക്കിയ കാര്‍ വഫയുടേതാണ്. ഈ കാറിന്റെ രജിസ്‌ട്രേഷനും ശ്രീറാമിന്റെ ലൈസന്‍സും പൊലീസ് റദ്ദാക്കിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇന്ത്യയുടെ നടപടി നിയമവിരുദ്ധം, ഇമ്രാൻ ഖാൻ അടിയന്തര യോഗം വിളിച്ചു, പാകിസ്ഥാൻ യുഎന്നിനെ സമീപിച്ചേക്കും