Select Your Language

Notifications

webdunia
webdunia
webdunia
webdunia

കർണാ‍ടകയിൽ കൂട്ടരാജി; മുൾമുനയിൽ കോൺഗ്രസ് – ജനതാദൾ സഖ്യ സർക്കാർ

കർണാ‍ടകയിൽ കൂട്ടരാജി; മുൾമുനയിൽ കോൺഗ്രസ് – ജനതാദൾ സഖ്യ സർക്കാർ
, ഞായര്‍, 7 ജൂലൈ 2019 (10:55 IST)
പതിനൊന്ന് ഭരണകക്ഷി എം.എല്‍.എമാര്‍ രാജിസമര്‍പ്പിച്ച സാഹചര്യത്തില്‍ കര്‍ണാടകയില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഒരുങ്ങി ബി.ജെ.പി. 14 കോൺ- ദൾ എംഎൽഎമാരുടെ രാജി സ്പീക്കർ അംഗീകരിച്ചാൽ ഭരണപക്ഷത്തിന്റെ അംഗബലം സ്പീക്കർ ഉൾപ്പെടെ 105ലേക്കു താഴും.
 
ഗവര്‍ണര്‍ ക്ഷണിച്ചാല്‍ തങ്ങള്‍ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്നും കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ ഡി.വി. സദാനന്ദഗൗഡ പറഞ്ഞു. ഏറ്റവും വലിയ ഒറ്റകക്ഷി ബി.ജെ.പി.യാണ്. 105 എം.എല്‍.എമാര്‍ ഞങ്ങള്‍ക്കുണ്ട്. ഗവര്‍ണര്‍ ഞങ്ങളെ ക്ഷണിച്ചാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബി.ജെ.പി. തയ്യാറാണെന്ന് സദാനന്ദഗൗഡ വിശദീകരിച്ചു.
 
മുന്‍ മന്ത്രി രമേഷ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ 11 കോണ്‍ഗ്രസ്-ദള്‍ എംഎല്‍എമാര്‍ സ്പീക്കറുടെ ഓഫിസിലെത്തിയാണു രാജി സമര്‍പ്പിച്ചത്. ഇവരെ അനുനയിപ്പിക്കാനായി മന്ത്രി ഡി.കെ.ശിവകുമാര്‍ വിധാന്‍സൗധയില്‍ എത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് അറിയുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ബിജെപി അംഗത്വം എടുത്തിട്ടില്ല, എടുക്കാന്‍ ഉദ്ദേശിക്കുന്നുമില്ല’; പ്രചരിച്ച വാര്‍ത്ത തെറ്റെന്ന് അഞ്ജു ബോബി ജോർജ്