Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴക്കെടുതിയില്‍ ചെന്നൈ നഗരം; കനത്ത മഴ തുടരുന്നു, അവധി പ്രഖ്യാപിക്കാന്‍ നിര്‍ദേശം !

മഴക്കെടുതിയില്‍ ചെന്നൈ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നു

rain
ചെന്നൈ , വെള്ളി, 3 നവം‌ബര്‍ 2017 (11:21 IST)
നാലാം ദിവസവും ചെന്നൈയില്‍ കനത്ത മഴ തുടരുന്നു. നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളം കയറിയതോടെ ഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായ സ്ഥിതിയാണുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പല സ്ഥലങ്ങളിലെയും വൈദ്യുത ബന്ധം വിഛേദിക്കപ്പെട്ടു. ട്രെയിന്‍ ഗതാഗതത്തേയും മഴ സാരമായി ബാധിച്ചു.
 
വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള മുന്നൂറോളം സ്ഥലങ്ങള്‍ കണ്ടെത്തുകയും അടിയന്തര സാഹചര്യം ആവശ്യമാണെങ്കില്‍ വെള്ളം വറ്റിക്കുന്നതിനായി 400 മോട്ടോര്‍ പമ്പുകള്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. നഗരത്തിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. കൃത്യമായ സമയപരിധിക്കുള്ളിൽ ഓടകൾ വൃത്തിയാക്കാത്തതാണ് വെള്ളം ഒഴുകാതെ കെട്ടികിടക്കാൻ കാരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരുമകളുടെ അവിഹിതം ഭര്‍തൃമാതാവ് നേരില്‍ കണ്ടു?; പിന്നെ നടന്നത് നാടകീയ രംഗങ്ങള്‍ !