പൊറോട്ടയും ബീഫും കഴിക്കാമെന്ന പൂതി ഇനി നടക്കില്ല; ഇനിമുതല്‍ ‘കിച്ചടി’യാണ് താരം !
കിച്ചടിക്ക് ദേശീയ ഭക്ഷണ പദവി; പ്രഖ്യാപനം നവംബര്‍ നാലിന്
ദക്ഷിണേഷ്യയിലെ പ്രധാന വിഭവങ്ങളിലൊന്നായ കിച്ചടി രാജ്യത്തെ ദേശീയ ഭക്ഷണമാകുന്നു. ഇക്കാര്യം സംബന്ധിച്ച പ്രഖ്യാപനം നവംബര്‍ 4ന് നടത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ പ്രമുഖ പാചകവിദഗ്ധര്‍ തയ്യാറാക്കുന്ന 800 കിലോ തൂക്കം വരുന്ന കിച്ചടി എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കേന്ദ്ര മന്ത്രി ഹര്‍സിമ്രാത് കൗര്‍ ബാദലാണ് കിച്ചടിയ്ക്ക് ദേശീയ ഭക്ഷണ പദവി നല്‍കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. ജാതിക്കും മതത്തിനും പ്രദേശത്തിനും അതീതമായി കിച്ചടി രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഏറെ പ്രിയങ്കരമാണെന്ന് ഹര്‍സിമ്രാത് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രശസ്തമായ ഈജിപ്ഷ്യൻ വിഭവമായ കുഷാരിക്കും ഇന്ത്യൻ വിഭവമായ കേട്ഗേരീക്കുമെല്ലാം പ്രചോദനം ലഭിച്ചത് കിച്ചടിയിൽനിന്നാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്ന്. മാത്രമല്ല ,ഇന്ത്യൻ സംസ്കാരത്തിൽ ഒരു കുട്ടി കഴിക്കുന്ന ആദ്യത്തെ കട്ടിയുള്ള ഭക്ഷണമാണ് കിച്ചടിയെന്നും പറയപ്പെടുന്നു. തെക്കേ ഇന്ത്യയില്‍ പ്രത്യേകിച്ച് തമിഴ്നാട്ടില്‍ സമാനമായ വിഭവത്തിന് പൊങ്കലെന്നാണ് പേര്.