സൌന്ദര്യം കുറഞ്ഞു പോയി, ഭര്‍ത്താവിന്റെ മുത്തലാഖ് തപാലിലൂടെ - നടപടിയെടുക്കുമെന്ന് പൊലീസ്
സൌന്ദര്യം കുറഞ്ഞു പോയി, ഭര്‍ത്താവിന്റെ മുത്തലാഖ് തപാലിലൂടെ - നടപടിയെടുക്കുമെന്ന് പൊലീസ്
സൌന്ദര്യം കുറഞ്ഞു പോയെന്ന് ചൂണ്ടിക്കാട്ടി ഭർത്താവിന്റെ മുത്തലാഖ് സ്പീഡ് പോസ്റ്റിൽ. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് അർഷാദ് എന്ന യുവാവാണ് ഭാര്യയ്ക്കു സ്പീഡ് പോസ്റ്റിലൂടെ മുത്തലാഖ് കുറിപ്പ് അയച്ചു കൊടുത്തത്.
രാജസ്ഥാനിലെ ജയ്സാൽമെറിലെ പൊഖ്രാനിൽ മംഗോലയ് ഗ്രാമത്തിലെ യുവതിക്കാണ് ഭര്‍ത്താവ് മുത്തലാഖ് നല്‍കിയത്.
സെപ്റ്റംബർ ഒന്നിനാണ് മുഹമ്മദ് അർഷാദ് ഭാര്യയ്‌ക്ക് ഉർദുവില്‍ മുത്തലാഖ് കുറിപ്പ് അയച്ചു കൊടുത്തത്. ഭാര്യയും മാതാപിതാക്കളും നിരക്ഷരരായതിനാൽ സമീപവാസിയായ ഒരാളാണ് കത്ത് വായിച്ച് വിവരങ്ങള്‍ വ്യക്തമാക്കിയത്. ഭാര്യ സുന്ദരിയല്ലെന്നും അതിനാല്‍ ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്നും മുത്തലാഖ് ചൊല്ലുന്നുവെന്നുമായിരുന്നു കത്തില്‍ ഉണ്ടായിരുന്നത്.
നേരത്തെയും മുഹമ്മദ് അർഷാദ് തപാലിലൂടെ മുത്തലാഖ് അയച്ചു നല്‍കിയിരുന്നതായി യുവതിയുടെ പിതാവ് ചോട്ടു ഖാൻ പറഞ്ഞു. ഓഗസ്റ്റ് പതിനാലിനാണ് അവസാനമായി കത്ത് ലഭിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കല്യാണത്തിനു ശേഷമുള്ള രണ്ടര വര്‍ഷക്കാലം പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു. പിന്നീട് മകള്‍ക്ക് സൗന്ദര്യമില്ലെന്നു ചൂണ്ടിക്കാട്ടി മര്‍ദ്ദനം പതിവാകുകയായിരുന്നു എന്നും ചോട്ടു ഖാൻ പറഞ്ഞു.
ചോട്ടു ഖാൻ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുമെന്നും നടപടിയുണ്ടാകുമെന്നും എസ്പി ഗൗരവ് യാദവ് അറിയിച്ചു.