'എനിക്കൊന്നും കാണുന്നില്ല' അശ്വിനോട് അംപയര്‍; ഇങ്ങനെ എറിയാനാണ് തനിക്ക് എളുപ്പമെന്ന് അശ്വിന്‍, വേണമെങ്കില്‍ ഡിആര്‍എസ് ഉപയോഗിച്ചോളാമെന്നും താരം

Webdunia
ശനി, 27 നവം‌ബര്‍ 2021 (16:57 IST)
കാന്‍പൂര്‍ ടെസ്റ്റില്‍ ഓണ്‍-ഫീല്‍ഡ് അംപയര്‍ നിതിന്‍ മേനോനുമായി ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍ നടത്തിയ സംസാരം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ന്യൂസിലന്‍ഡ് ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം. 73-ാം ഓവര്‍ എറിയാനെത്തിയത് അശ്വിന്‍ ആണ്. ഇതിനിടെ അശ്വിന്റെ റണ്‍-അപ്പ് അംപയര്‍ നിതിന്‍ മേനോന് കാഴ്ച തടസമുണ്ടാക്കി. തനിക്ക് കൃത്യമായി കാര്യങ്ങള്‍ കാണുന്നില്ലെന്ന് നിതിന്‍ മേനോന്‍ പറഞ്ഞു. ഇരുവരും തമ്മില്‍ നടന്ന രസകരമായ സംസാരം സ്റ്റംപ് മൈക്കിലൂടെ കേള്‍ക്കാമായിരുന്നു. 
 
'നിങ്ങള്‍ എന്റെ കാഴ്ചയ്ക്ക് തടസമുണ്ടാക്കുന്നു,' നിതിന്‍ മേനോന്‍ അശ്വിനോട് പറഞ്ഞു. 
 
ഉടനെ ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെ ഇടപെട്ടു.
 
'അശ്വിന്‍ റണ്‍-അപ്പ് എടുക്കുന്നത് തെറ്റായ രീതിയില്‍ അല്ലല്ലോ? അദ്ദേഹം ഓഫ് ദ പിച്ച് അല്ല,' രഹാനെ പറഞ്ഞു. 
 
'എനിക്ക് എല്‍ബിഡബ്‌ള്യു അപ്പീലുകള്‍ കൃത്യമായി കാണാന്‍ കഴിയുന്നില്ല,' നിതിന്‍ മേനോന്‍ പറഞ്ഞു. 
 
'എന്തായാലും നിങ്ങള്‍ ഒന്നും ചെയ്യാന്‍ പോകുന്നില്ല,' അശ്വിന്‍ തമാശരൂപേണ പറഞ്ഞു. 
 
'നിങ്ങള്‍ക്ക് കൃത്യമായി വിധിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഞാന്‍ ഡിആര്‍എസ് സംവിധാനം ഉപയോഗപ്പെടുത്താം. അതില്‍ കുഴപ്പമില്ല. കാരണം, ഈ ദിശയില്‍ നിന്ന് എറിയുമ്പോള്‍ എനിക്ക് കുറേ കൂടി നന്നായി ബൗള്‍ ചെയ്യാന്‍ സാധിക്കുന്നുണ്ട്. കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് ചിലപ്പോള്‍ നിങ്ങളുടെ പ്രശ്‌നമാകും. എന്റെ കുറ്റമല്ല,' അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ജയ്സ്വാളല്ല രോഹിത്തിന് പകരമെത്തുക മറ്റൊരു ഇടം കയ്യൻ, 2027ലെ ലോകകപ്പിൽ രോഹിത് കളിക്കുന്നത് സംശയത്തിൽ

ഷോ ആകാം, അതിരുവിടരുത്, ഗുകേഷിനെ അപമാനിച്ച മുൻ ലോക രണ്ടാം നമ്പർ താരം ഹികാരു നകാമുറയ്ക്കെതിരെ ക്രാംനിക്

Rohit Sharma: രോഹിത്തിന്റെ പ്രായത്തില്‍ 'നോ' പറഞ്ഞ് ബിസിസിഐ; ഗംഭീറിന്റെ മൗനസമ്മതവും !

Shreyas Iyer: ശ്രേയസിനെ വൈസ് ക്യാപ്റ്റന്‍സിയില്‍ 'ഒതുക്കി'; അതും ഗില്ലിനു വേണ്ടി !

പാക് ക്യാപ്റ്റന്‍ 'ടെയില്‍സ്' വിളിച്ചു, അവതാരക കേട്ടത് 'ഹെഡ്‌സ്'; നാടകീയ രംഗങ്ങള്‍, എന്നിട്ടും ജയം ഇന്ത്യക്ക് !

അടുത്ത ലേഖനം
Show comments