Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുഖത്തിന്‍റെയും താല്പര്യരാഹിത്യത്തിന്‍റെയും പ്രതീകമാണോ നിറങ്ങള്‍ ?

അറിയാമോ ? ഇതെല്ലാമാണ് മനുഷ്യ മനസ്സിന്റെ ആ നിറങ്ങള്‍ !

colour
, ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (14:47 IST)
നിറങ്ങള്‍ മനുഷ്യരില്‍ അവാച്യമായ അനുഭൂതികളാണ് ഉണ്ടാക്കുന്നത്. അതു കൊണ്ടാണല്ലോ വിവിധ നിറങ്ങളിലുള്ള പുഷ്പങ്ങള്‍ നാം കൌതുകത്തോടെ നോക്കിനില്‍ക്കുന്നത്. ഈ നിറങ്ങളും മനുഷ്യന്റെ മനോഭാവവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് കരുതുന്നത്. മനസിന്റെ പല ഭാവങ്ങളെയും സ്വാധീനിക്കാന്‍ നിറങ്ങള്‍ക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 
 
ഒരു വര്‍ണ്ണ രാജിയിലെ ചുവപ്പ് നിറമുള്ള പ്രദേശത്തില്‍ ചുവപ്പ്, ഓറഞ്ച്, മഞ്ഞ എന്നീ നിറങ്ങള്‍ ഉള്‍പ്പെടുന്നു. ഈ നിറങ്ങള്‍ ഊഷ്മളതയും സ്വസ്ഥതയും മുതല്‍ ദേഷ്യവും ശത്രുതയും വരെ സൂചിപ്പിക്കുന്നു.വര്‍ണ്ണരാജിയിലെ നീല നിറത്തിന്‍റെ പ്രദേശം തണുപ്പന്‍ നിറങ്ങളുടെ മേഖലായായാണ് കണക്കാക്കപ്പെടുന്നത്. നീല, പര്‍പ്പിള്‍, പച്ച എന്നീ നിറങ്ങളാണ് ഇതിലുള്‍പ്പെടുന്നത്. ശാന്തമായ നിറങ്ങളാണ് ഇത്. 
 
എന്നാല്‍, ദുഖത്തിന്‍റെയും താല്പര്യരാഹിത്യത്തിന്‍റെയും പ്രതീകമായും ഈ നിറങ്ങള്‍ വിലയിരുത്തപ്പെടുന്നുണ്ട്.
പ്രാചീനമായ പല സംസ്കാരങ്ങളിലും നിറങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സ നടത്തിയിരുന്നു. ഈജിപ്ത്, ചൈനീസ്, 
തുടങ്ങിയ പുരാതന സംസ്കാരങ്ങളിലും ഈ ‘നിറ ചികിത്സ’ നിലനിന്നിരുന്നു. ‘ക്രോമോതെറാപ്പി’ എന്ന പേരിലുള്ള ഈ ചികിത്സ ഇപ്പോഴും ഹോളിസ്റ്റിക് ചികിത്സയിലും ബദല്‍ ചികിത്സ മാര്‍ഗ്ഗങ്ങളിലും ഉപയോഗപ്പെടുത്തുന്നുണ്ട്. 
 
ഈ ചികിത്സ പ്രകാരം ചുവപ്പ് നിറം ശരീത്തെയും മനസിനെയും ഉത്തേജിപ്പിക്കുമെന്നാണ് കരുതുന്നത്. രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും ഇതുതകും. മഞ്ഞ നിറം ഞരമ്പുകളെ ഉത്തേജിപ്പിക്കുകയും ശരീരം ശുദ്ധീകരിക്കുകയും ചെയ്യും.ഓറഞ്ച് നിറം ശ്വാസകോശ രോഗങ്ങള്‍ സുഖപ്പെടുത്താനും ശരീരത്തിലെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും ഗുണം ചെയ്യും. നീല നിറം അസുഖം സുഖപ്പെടുത്താനും വേദന ശമിപ്പിക്കാനും ഉപയോഗിക്കുന്നു. ഇന്‍ഡിഗോ നിറത്തിന് ത്വക് രോഗങ്ങള്‍ സുഖപ്പെടുത്താനുള്ള കഴിവുണ്ടെന്നാണ് കരുതപ്പെടുത്തുന്നത്.
 
എന്നാല്‍,മിക്ക മനശാസ്ത്രജ്ഞരും നിറങ്ങള്‍ കൊണ്ടുള്ള ചികിത്സയെ സംശയത്തോടെ ആണ് നോക്കിക്കാണുന്നത്. നിറങ്ങളുടെ ഫലത്തെ അതിശയോക്തിപരമായാണ് വര്‍ണ്ണിക്കുന്നതെന്നാണ് ഇവരുടെ അഭിപ്രായം. ഓരോ നിറങ്ങള്‍ക്കും പല സംസ്ഥാനങ്ങളിലും പല അര്‍ത്ഥനങ്ങളാണ് നല്‍കിയിരിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. നിറങ്ങളുടെ മനോഭാവം മാറ്റാനുള്ള കഴിവ് താല്‍ക്കാലികമായിരിക്കുമെന്നും ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുള്ള കാര്യം അവര്‍ ചൂണ്ടിക്കാട്ടുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ നേരം അവള്‍ അങ്ങനെയായിരിക്കും; പക്ഷേ അതിന് അവളെ കുറ്റം പറയരുത് !