Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരുവര്‍ഷം ഇന്ത്യയില്‍ സ്വയം പ്രാണന്‍ വെടിയുന്നത് നൂറോളം ജൈനമതക്കാര്‍!

ഒരുവര്‍ഷം ഇന്ത്യയില്‍ സ്വയം പ്രാണന്‍ വെടിയുന്നത് നൂറോളം ജൈനമതക്കാര്‍!
, ബുധന്‍, 17 ഡിസം‌ബര്‍ 2014 (16:51 IST)
സ്വയം  ജീവിതം അവസാനിപ്പിക്കുന്നത് ആത്മഹത്യയായാണ് എല്ലാവരും കാണുന്നത്. എന്നാല്‍ അതേ പ്രവൃത്തി പുണ്യമായി കരുതുന്ന് ഒരു മതവ്ഭാഗം ഇന്ത്യയിലുണ്ട്. ജൈനമതക്കാരാണ് ഇത്തരത്തില്‍ സ്വയം മരണത്തെ പുല്‍കുന്ന പ്രവൃത്തിയെ പവിത്രമായി കാണുന്നത്. 'സന്താറ' അഥവാ 'സല്ലേഖനം' എന്നാണ് ഈ പ്രവൃത്തിക്ക് അവര്‍ നല്‍കുന്ന പേര്.

പ്രായമുളളവരും രോഗികളും ഇനി ജീവിതത്തില്‍ ഒന്നും ചെയ്യാനില്ല എന്ന്‌ തോന്നുന്നവരുമാണ്‌ സന്താറ എന്ന നിരാഹാരമനുഷ്‌ഠിച്ച്‌ മരണം വരിക്കുന്നത്. ഇന്ത്യയില്‍ എല്ലാ വര്‍ഷവും നൂറുകണക്കിന്‌ ആളുകളാണ്‌ ഇത്തരത്തില്‍ മരണം വരിക്കുന്നത്. ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച്‌ ലൗകിക സുഖങ്ങളെല്ലാം വിസ്‌മരിച്ച്‌ ഈശ്വര നാമം ജപിച്ചാണ്‌ മരണത്തെ ഇവര്‍ സമിപിക്കുന്നത്. പ്രായമായവരും, രോഗികളും, ഇനി മറ്റൊന്നും ചെയ്യാനില്ലെന്ന് തോന്നുന്നവരുമാണ് സന്താറ അനുഷ്ടിക്കുന്നത്.

സന്താറയില്‍ പങ്കെടുക്കുന്നവരെ കുറിച്ചുളള വിവരങ്ങള്‍ പത്രങ്ങളിലൂടെയും മറ്റും ജൈനമതക്കാര്‍ പ്രസിദ്ധപ്പെടുത്താറുണ്ട്‌. ഇവരെ സന്ദര്‍ശിക്കുന്നതും അവസാന നിമിഷങ്ങള്‍ക്ക്‌ സാക്ഷിയാവുന്നതും മഹത്തായ അനുഭവമായിട്ടാണ്‌ വിശ്വാസികള്‍ കണക്കാക്കുന്നത്‌. അങ്കലാപ്പൊന്നുമില്ലാതെയാവണം മരണത്തിലേക്കുളള ഈ യാത്ര. അല്ലെങ്കില്‍ സന്താറ അനുഷ്‌ഠിക്കുന്നവര്‍ അതവസാനിപ്പിച്ച്‌ ജീവിതത്തിലേക്ക്‌ മടങ്ങണം എന്നും വ്യവസ്ഥയുണ്ട്.

അതേസമയം സന്താറ അനുഷ്‌ഠിക്കുന്നവരില്‍ ഭൂരിഭാഗവും സ്‌ത്രീകളാണ്‌ എന്നുളള കണക്കുകളും പുറത്തുവന്നിട്ടുണ്ട്‌. സന്താറ ആത്മഹത്യയാണെന്ന വിമര്‍ശനവും അടുത്തകാലത്തായി ഉയരുന്നുണ്ട്‌. എന്നാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്‍ല ആചാരം തുടരുന്നതില്‍ ജൈനര്‍ക്ക് യാതൊരു പരിഭവവുമില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹായാഗശാലയായി ചക്കുളത്ത്‌കാവ്