Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുര്‍മീത് കേസിന്റെ നാള്‍വഴികള്‍ !

ഗുര്‍മീത് പൊലീസിനെ ചുറ്റിച്ചത് പതിനാല് വര്‍ഷം

ഗുര്‍മീത് കേസിന്റെ നാള്‍വഴികള്‍ !
, വ്യാഴം, 21 ഡിസം‌ബര്‍ 2017 (16:52 IST)
വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ്ങിന്റെ അറസ്റ്റ് വന്‍ കലാപത്തിന് വഴി തെളിയിച്ചിരുന്നു.  ഗുര്‍മീതിനെതിരെ പരാതി നല്‍കാന്‍ ഇരകള്‍ തയ്യാറായത് പത്ത് വഷങ്ങള്‍ക്ക് ശേഷമാണ്. കേസില്‍ ഗുര്‍മീത് അറസ്റ്റിലായപ്പോള്‍ ദേരാ സച്ചാ അനുയായികള്‍ തെരുവിലിറങ്ങി വന്‍കലാപമുണ്ടാക്കിയിരുന്നു. 
 
ഗുര്‍മീതിന് വേണ്ടി പതിനായിരങ്ങള്‍ തെരുവിലിറങ്ങി കലാപമുണ്ടാക്കുമ്പോള്‍ സ്വന്തം ദേശത്തെ അനുയായികള്‍ റാം റഹീമിനെതിരെ പ്രതിഷേധ സ്വരമാണ് ഉയര്‍ത്തിയത്. അതിന്റെ തെളിവായി റാം റഹീമിന്റെ നൂറുകണക്കിന് ഫോട്ടോകളും പോസ്റ്ററുകളുമാണ് അഴുക്കുചാലില്‍ നിന്നും കണ്ടെത്തിയത്.
 
പീഡനക്കേസില്‍ ഗുര്‍മീതിന് 20 വര്‍ഷത്തെ ശിക്ഷയാണ് ലഭിച്ചിട്ടുള്ളത്. തനിക്ക് ലൈംഗിക ശേഷിയേ ഇല്ലെന്ന് കോടതിയില്‍ പറഞ്ഞ ആളാണ് ഗുര്‍മീത്. എന്നാല്‍ ജയിലില്‍ എത്തി ഗുര്‍മീതിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടിയെന്നു വേണം പറയാന്‍. ഗുര്‍മീതിന്റെ പ്രശ്‌നം അമിതമായ ലൈംഗികാസക്തിയാണ് എന്നാണ് ഡോക്ടര്‍മാരുടെ സംഘം വിലയിരുത്തിയത്.
 
ദേര ആസ്ഥാനത്തുള്ള ഗുര്‍മീതിന്റെ രഹസ്യ അറ അറിയപ്പെടുന്നത് തന്നെ 'സെക്‌സ് ഗുഹ' എന്നാണ്. ഇവിടെ വച്ച് ബലാത്സംഗം ചെയ്തു എന്നാണ് ദേരയിലെ സന്യാസിനികളായിരുന്ന രണ്ട് യുവതികള്‍ പരാതിപ്പെട്ടത്. ആഗസ്റ്റ് 25ന് ഗുര്‍മീതിന് ശിക്ഷവിധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് വന്നതിനു പിന്നാലെ ഗുര്‍മീതിനെ രക്ഷിക്കാന്‍ കലാപത്തിന് ഗൂഢാലോചന നടത്തിയതിന് ഗുര്‍മീതിന്റെ വളര്‍ത്ത് മകള്‍ ഹണിപ്രീതിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തീരുമാനിച്ചു. എന്നാല്‍ ഹണിപ്രീത് ഒളിവില്‍ പോകുകയായിരുന്നു.
 
ഏകദേശം ഒരു മാസത്തോളമായി ഹണിപ്രീതിനു വേണ്ടിയുള്ള അന്വേഷണം നടത്തി. പിന്നീട് ഹണിപ്രീത് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ ഉണ്ടെന്ന് രഹസ്യവിവരത്തെ തുടര്‍ന്ന് അന്വേഷണം രാജസ്ഥാനിലേക്കും വ്യാപിപ്പിച്ചെങ്കിലും ഹണിയെ പിടികൂടാന്‍ കഴിഞ്ഞില്ല. പിന്നീട് ചണ്ഡിഗഢ് ഹൈവേയ്ക്ക് സമീപത്ത് നിന്ന് ഹണി പ്രീതിനെ ഹരിയാന പോലീസ് അറസ്റ്റ് ചെയുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാർത്തകളിൽ മുഴുവൻ ദിലീപ് മയം! - കാരണമിത്