Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാധക പ്രളയത്തില്‍ സണ്ണിയുടെ കൊച്ചി സന്ദര്‍ശനം !

സണ്ണിയെ ഞെട്ടിച്ച കൊച്ചി സന്ദര്‍ശനം !

ആരാധക പ്രളയത്തില്‍ സണ്ണിയുടെ കൊച്ചി സന്ദര്‍ശനം !
, വ്യാഴം, 21 ഡിസം‌ബര്‍ 2017 (17:41 IST)
ബോളിവുഡ് നടി സണ്ണി ലിയോണ്‍ മൊബൈൽ ഷോറും ഉദ്ഘാടനത്തിനായി കൊച്ചിയില്‍ എത്തിയത് വലിയ സംഭവമായിരുന്നു. സണ്ണി ലിയോണിനെ കാണാൻ എംജി റോഡിൽ മഹാരാജാസ് കോളജ് ഗ്രൗണ്ടിനു മുൻപിൽ തടിച്ചു കൂടിയത് ആയിരങ്ങളാണ്.  
 
രാവിലെ ഒൻപതര മുതൽ ആരാധകർ താരത്തെ കാത്തു നിൽക്കുകയായിരുന്നു. പറഞ്ഞതിനെക്കാളും ഒരു മണിക്കൂര്‍ വൈകിയാണ് സണ്ണി ലിയോണ്‍ എത്തിയത്. എന്നാല്‍ സദസ്സിനെ ബോറടിപ്പിക്കാതെ അത്രയും നേരം ആരാധകരെ പിടിച്ച് നിര്‍ത്തിയത് രഞ്ജിനിയാണ്. പതിവ് രീതിയില്‍ ഇംഗ്ലീഷും മലയാളവും എല്ലാം കൂട്ടി കലര്‍ത്തിയായിരുന്നു രഞ്ജിനിയുടെ പ്രകടനം.
 
എന്നാല്‍ രഞ്ജിനിയെ തെറിവിളിച്ച് ഒരു കൂട്ടര്‍ രംഗത്ത് വരികയായിരുന്നു. രഞ്ജിനി ഹരിദാസിനെ ആ സ്റ്റേജിന്റെ മുകളില്‍ നിന്ന് ഇറക്കിവിടാനാണ് ചിലര്‍ പറഞ്ഞത്. എന്നാല്‍ മറ്റു ചിലര്‍ ഇത്രയും നേരമായിട്ടും രഞ്ജിനിയെ തന്നെ കണ്ടു മടുത്തുവെന്നാണ് പറഞ്ഞത്. 
 
അംഗരക്ഷകരുടെ അകമ്പടിയുണ്ടായിരുന്നെങ്കിലും കനത്ത തിരക്കിൽ ഏറെ പ്രയാസപ്പെട്ടാണു താരം വേദിയിലെത്തിയത്. തന്നെ കാണാനെത്തിയവരുടെ തിരക്കു കണ്ടു താരം ശരിക്കും ഞെട്ടി. ആരാധകര്‍ ഇത്രയും ആഘോഷമാക്കിയ സണ്ണിയുടെ കൊച്ചി സന്ദര്‍ശനത്തെ ഒരു പ്രമുഖ ചാനല്‍ പരിപാടിയില്‍ നല്‍കിയ രീതി സ്ത്രീവിരുദ്ധവും അപമാനിക്കലുമായിരുന്നുവെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
 
‘മുമ്പ് പോണ്‍ താരം ആയിരുന്നതാണല്ലോ ബോളിവുഡിനെ കീഴടക്കിയ സണ്ണി ലിയോണിന്റെ താരമൂല്യം’. എന്നായിരുന്നു ആ പ്രമുഖ ചാനല്‍ പരിപാടിയില്‍ സണ്ണി ലിയോണിനെ കുറിച്ച് പറഞ്ഞത്. പിന്നീട് സണ്ണിയുടെ കൊച്ചി സന്ദര്‍ശനത്തെ വിമര്‍ശിച്ച് നിരവധി പ്രമുഖര്‍ രംഗത്ത് വന്നു.
 
ബോളിവുഡ് നടി സണ്ണി ലിയോണിനെ ഉദ്ഘാടനത്തിനെത്തിച്ച ഫോണ്‍ ഫോര്‍ ഷോപ്പുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പൊതുറോ‍ഡിൽ ഗതാഗതം തടസപ്പെടുത്തിയതിനാണു കേസെടുത്തത്. എംജി റോഡിൽ ഗതാഗതം തടസപ്പെട്ട സംഭവത്തിൽ ഷോപ്പ് ഉടമയ്ക്കെതിരെയും കണ്ടലറിയാവുന്ന ഏതാനും പേർക്കെതിരെയുമാണ് സെന്‍ട്രല്‍ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. അനധികൃതമായി വാഹനം പാർക്ക് ചെയ്തവർക്ക് പിഴ ചുമത്തുകയും ചെയ്‌തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആളിക്കത്തി പത്മാവതി; കലിയടങ്ങാതെ ബിജെപി !