Select Your Language

Notifications

webdunia
webdunia
webdunia
webdunia

വനിതാ കോളേജിൽ ലൌ ഫോർമുല പഠിപ്പിച്ച് ഗണിതാധ്യാപകൻ, വിദ്യാർത്ഥിനികൾ എല്ലാം പകർത്തിയെടുത്തപ്പോൾ ആധ്യാപകന് കിട്ടിയത് എട്ടിന്റെ പണി !

വനിതാ കോളേജിൽ ലൌ ഫോർമുല പഠിപ്പിച്ച് ഗണിതാധ്യാപകൻ, വിദ്യാർത്ഥിനികൾ എല്ലാം പകർത്തിയെടുത്തപ്പോൾ ആധ്യാപകന് കിട്ടിയത് എട്ടിന്റെ പണി !
, ബുധന്‍, 20 മാര്‍ച്ച് 2019 (13:20 IST)
കർണാൽ: ഗണിതശാസ്ത്ര ക്ലാസിൽ ഗണിതശാസ്ത്രത്തിന്റെ സൂത്ര വാക്യങ്ങൾക്ക് പകരം പ്രണയ സൂത്രവക്യങ്ങൾ പഠിപ്പിച്ചുകൊടുത്ത അധ്യാപകനായ ചരൺ സിങിന് സസ്‌പെൻഷൻ. ഹരിയാനയിലെ കർണാലിലെ ഒരു വനിതാ കോളേജിലാണ് സംഭവം ഉണ്ടായത്. കണക്കിലെ ഫോർമുലകൾ പഠിപ്പിക്കുന്നതിന് പകരം അധ്യാപകൻ പഠിപ്പിച്ചത് പ്രണയത്തിന്റെയും ദാമ്പത്യത്തിന്റെയും ഫോർമുലകളെ കുറിച്ചായിരുന്നു.
 
കോളേജിലെ ഒന്നാം വർഷം ബികോം വിദ്യാർത്ഥിനികൾക്കാണ് അധ്യപകൻ പ്രണയ സൂത്രവാക്യങ്ങൾ പഠിപ്പിച്ചത്. അധ്യാപകൻ പ്രണയ ഫോർമുലകൾ പഠിപ്പിച്ച് നൽകുന്നത് ഒരു വിദ്യർത്ഥിനി ഫോണിൽ പകർത്തിയിരുന്നു. ഇത് കോളേജിലെ പ്രിൻസിപ്പളിന്റെ മുന്നിൽ എത്തിയതോടെയാണ് അധ്യാപനനെ സസ്‌പെൻഡ് ചെയ്തത്. അധ്യപകൻ വിദ്യാർത്ഥികൾക്ക് മാപ്പെഴുതി നൽകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 
 
‘വിദേശ രാജ്യങ്ങളിൽ ആളുകൾ വാഹനവും വീടുമെല്ലാം മാറുന്നതുപോലെ ഭാര്യമാരെയും ഇടക്കിടെ മാറാറുണ്ട്. ഇത് ഇരുവരും തമ്മിലുള്ള ആകർഷണം കുറയുന്നതുകൊണ്ടാണ്‘ എന്നെല്ലാം പറഞ്ഞുകൊണ്ടുള്ളതായിരുന്നു അധ്യാപകന്റെ ക്ലാസ്. പ്രണയത്തിലെയും ദാമ്പത്യത്തിലെയും സൂത്ര വാക്യങ്ങൾ ബോർഡിലെഴുതി വിശദീകരിച്ചാണ് അധ്യാപകൻ ക്ലാസെടുത്തത്. ഇതോടെ സംഭവം വിവദമായി മാറുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരിഫ് തോറ്റാൽ തലമൊട്ടയടിക്കുമെന്ന് പറഞ്ഞത് രസത്തിന്; മൊട്ടയടിക്കാൻ തലയിൽ എന്തെങ്കിലും വേണ്ടേയെന്ന് വെളളാപ്പള്ളി