Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഖത്തിൽ വെള്ളപാടുകൾ ഉണ്ടോ? പരിഹാരമുണ്ട്

നഖത്തിന്റെ ഭംഗിയും ആരോഗ്യവും പരിപാലിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

Finger Nails

നിഹാരിക കെ.എസ്

, വ്യാഴം, 10 ജൂലൈ 2025 (14:33 IST)
നഖത്തിന്റെ ആരോഗ്യത്തിനായി പല വഴികളും പരീക്ഷിക്കുന്നവരുണ്ട്. ആകർഷണീയമായ രീതിയിൽ നഖം വളർത്താൻ ആഗ്രഹിക്കുന്നവർ കുറവല്ല. നഖങ്ങളിലെ വെള്ളപാടുകൾ ചിലർക്കൊക്കെ ആത്മവിശ്വാസം നഷ്ടപ്പെടുത്തും. പ്രോട്ടീൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ ഇത് ഒഴിവാക്കാം. നഖത്തിന്റെ ഭംഗിയും ആരോഗ്യവും പരിപാലിക്കാൻ ചിലകാര്യങ്ങൾ ശ്രദ്ധിക്കാം.
 
നഖത്തിൽ കറപുരണ്ടത് മാറണമെങ്കിൽ നാരങ്ങ നീരോ വിനാഗിരിയോ കലർത്തിയ വെള്ളത്തിൽ നഖം മുക്കി വെച്ച് കോട്ടൺ ഉപയോഗിച്ച് തുടച്ചാൽ മതി. ഇളം ചൂടുള്ള ഒലിവ് എണ്ണയിൽ നഖങ്ങൾ അഞ്ച് മിനിറ്റ് മുക്കി വയ്ക്കുക. നഖങ്ങൾക്ക് കട്ടി കിട്ടുന്നതിനും ഇത് സഹായിക്കും.    സ്ഥിരമായി നഖം പോളിഷ് ചെയ്യുന്നവരാണെങ്കിൽ ആഴ്ചയിൽ ഒരു ദിവസമെങ്കിലും പോളീഷ് നീക്കം ചെയ്ത് നഖം വൃത്തിയാക്കണം.  സ്വാഭാവിക പരിചരണം നൽകാൻ നഖത്തിൽ പെട്രോളിയം ജെല്ലി തേച്ച ശേഷം കോട്ടൺ തുണികൊണ്ട് തുടച്ചാൽ മതി.
 
സോപ്പ് ഉപയോഗിക്കുമ്പോളും പച്ചക്കറികൾ അരിയുമ്പോഴും കൈയ്യറുകൾ ഉപയോഗിക്കുന്നത് കൈകൾക്കും നഖങ്ങൾക്കും കൂടുതൽ സംരക്ഷണം നൽകുന്നു.  പെട്ടെന്ന് ഉണങ്ങുന്ന തരം നെയിൽ പോളിഷുകൾ ഉപയോഗിക്കുക. നഖം പൊട്ടിപ്പോകുന്നത് തടയാൻ വൃത്തിയായും ഈർപ്പം നിലനിൽക്കാതെയും വേണം സൂക്ഷിക്കാൻ.
 
നഖത്തിന് കട്ടി കുറവാണെങ്കിൽണെങ്കിൽ വിഷമിക്കേണ്ട. ചൂട് ഒലിവ് എണ്ണയിൽ അഞ്ച് മിനിറ്റ് മുക്കി വയ്ക്കുക. നഖം കട്ടിയുള്ളതാവാൻ ഇത് ഒന്നിടവിട്ട ദിവസങ്ങളിൽ ആവർത്തിച്ചാൽ മതി. സോപ്പ് ഉപയോഗിക്കുമ്പോൾ കൈയ്യുറകൾ ഉപയോഗിക്കുന്നത് കൈയ്ക്കും നഖത്തിനും മാത്രമല്ല അലർജിയിൽ നിന്നുള്ള സംരക്ഷണം കൂടിയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടുമാസമായിട്ടും ശിശുവിന് വസ്തുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നില്ലെ, ഇക്കാര്യങ്ങള്‍ അറിയണം