മഹാദേവന് കൂവളത്തില മാലകള്‍

പ്രീതി ബല്‍‌റാം

വ്യാഴം, 13 ഫെബ്രുവരി 2020 (17:33 IST)
വ്രതശുദ്ധിയുടെ പരകോടിയില്‍ നില്‍ക്കുന്നതിനാലാണ് ശിവരാത്രി മറ്റ് ഉത്സവങ്ങ‌ളില്‍ നിന്നെല്ലാം വ്യത്യസ്തമായി തോന്നുന്നത്. ഹൈന്ദവരുടെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് മഹാ ശിവരാത്രി. കുംഭമാസത്തിലെ കൃഷണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലു‌മാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. 
 
ആചാരങ്ങ‌ളും അനുഷ്‌ഠാനങ്ങ‌ളും ക്രമമായി പാലിക്കുന്നവരാണ് ശിവരാത്രി വ്രതം എടുക്കുക. കൂവളത്തിന്റെ ഇലകള്‍ ശിവന് സമര്‍പ്പിക്കുന്നതും ഉപവാസം അനുഷ്‌ഠിച്ച് ഉറക്കമിളയ്ക്കുന്നതും വ്രതമെടുത്ത് താലം എടുക്കുന്നതും ശിവരാത്രിയുടെ പ്രധാന ആചാരങ്ങ‌ള്‍ ആണ്.
 
മനുഷ്യവംശം അജ്ഞാനത്തിന്റെ, ആസക്തികളുടെ, അരാജകത്വത്തിന്റെ മഹാനിദ്രയിലമര്‍ന്ന ഈ കാലഘട്ടത്തില്‍ നന്മയുടെ കെടാവിളക്കുമായിട്ടാണ് ശിവരാത്രി കടന്നുവരാറുള്ളത്. കാമം, ക്രോധം, ലോഭം, മോഹം, അഹങ്കാരം എന്നിവയുടെ ശാപത്തില്‍ നിന്നു മുക്തമാകാനാണ് വ്രതാനുഷ്‌ഠാനം. കര്‍മ്മയോഗിയായി ജീവിക്കുക എന്നതാണ് യഥാര്‍ത്ഥ ഉപവാസം കൊണ്ടു ഉദ്ദേശിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ശിവരാത്രി ഐതീഹ്യങ്ങള്‍