ഒറ്റ മൈനയെ കണ്ട് സ്കൂൾ പോയാൽ സീനാകും!
ഒറ്റ മൈനയെ കണ്ടോ? എങ്കിൽ ഒന്നിനെ കൂടി കണ്ടിട്ട് സ്കൂളിൽ പോയാൽ മതി
പണ്ടൊക്കെ പാടത്തുകൂടി പഠിക്കാൻ പോകുമ്പോൾ മൈനകളെ കാണും. അപ്പോൾ എണ്ണിനോക്കും, ഒറ്റ ആണ് ഏങ്കിൽ ഭയങ്കര പേടിയാണ്. ഇതിനൊരു കാരണമുണ്ട്. കുട്ടിക്കാലത്ത് ഒറ്റ മൈനയെ കണ്ടു സ്കൂളില്‍ പോയാൽ അന്നത്തെ ദിവസം മുഴുവൻ അബദ്ധമായിരിക്കും, മാഷിന്റെ കയ്യില്‍ നിന്നും കണക്കിനു തല്ലുകിട്ടുമെന്നൊരു ചൊല്ലുണ്ടായിരുന്നു. അതിനാൽ, ഒറ്റമൈനയെ കണ്ടാൽ രണ്ടാമതൊന്നിനെ കൂടെ കണ്ടെത്തിയിട്ടേ സ്കൂളിലേക്ക് പോകുമായിരുന്നുള്ളു.
എന്നാൽ, ഒറ്റമൈനയെ കാണുന്ന കാര്യത്തിൽ ജ്യോതിഷത്തിന് വല്ല ബന്ധവുമുണ്ടൊയെന്നത് പരിശോധിക്കേണ്ടതുണ്ട്. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും. ഒരു വഴിക്കിറങ്ങുമ്പോള്‍, ശുഭകാര്യത്തിനാണെങ്കിൽ പഴമക്കാർ പറയുന്നതെല്ലാം വിശ്വസിച്ച് പോരുന്നവർ ഇപ്പോഴുമുണ്ട്.
മൈന, കാക്ക, പ്രാവ്, കുരുവി, കിളികൾ അങ്ങിനെ പല തരം പക്ഷികളും സ്ഥിരമായി നമ്മുടെ വീട്ടു മുറ്റങ്ങളിലും, പറമ്പിലുമെല്ലാം ഓടി നടക്കുകയും കൂട് കൂട്ടുന്നതുമെല്ലാം സർവ്വ സാധാരണമാണ്. എന്നാല്‍, നാമൊരു യാത്രയ്ക്കിറങ്ങുമ്പോള്‍ ഒറ്റമൈനയെ കാണാന്‍ പാടില്ലാത്രേ.
വിശ്വാസ്സങ്ങൾ ശരിയോ തെറ്റോ ആകട്ടെ, എല്ലാം പണ്ട് കാലങ്ങളിൽ ജനങ്ങളിൽ നിലവിലുണ്ടായിരുന്ന രസകരമായ വെറും കഥകൾ മാത്രമാണിതെന്ന് മുതിര്‍ന്നവര്‍ തന്നെ പറയുന്നുണ്ട്. ഇരട്ട മൈനയെ കണ്ടാൽ ഭാഗ്യം ഒറ്റ മൈനയെ കണ്ടാൽ നിർഭാഗ്യം എന്നാണ് ആ പഴങ്കഥ.
എവിടേലും പോവുന്ന സമയത്ത് കഷ്ട്ടകാലത്തിനെങ്ങാനും ഒരു ഒറ്റ മൈനയെ കണ്ടാ പിന്നെ ആകെ മൂഡ് ഔട്ടാവും. ഈ ഒരു കഥ കേട്ട് വളര്‍ന്നവര്‍ക്ക് അവരുടെ മൈന്‍ഡ് അത്തരത്തിലൊരു നെഗറ്റീവ് എനര്‍ജി ആയിരിക്കും ഉണ്ടാക്കുക. രണ്ട് മൈന ആണെങ്കില്‍ പ്രശ്നമില്ലത്രേ.
ഇനി അഥവാ ഒറ്റമൈനയെ ആണ് കാണുന്നതെങ്കില്‍ കൂടെയുള്ള ആളെയും ആ മൈനയെ കാണിച്ച് കൊടുത്താല്‍ മതിയെന്നുമുണ്ട്. കാരണം, വേറൊന്നും അല്ല ഔഭകാര്യങ്ങള്‍ക്ക് ഇരട്ടസംഖ്യയാണ് ഉത്തമം.