Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിറന്നാൾ ദിനത്തിൽ കഴിപ്പിക്കേണ്ട വഴിപാട് ഏത്?

പിറന്നാൾ ദിനത്തിൽ കഴിപ്പിക്കേണ്ട വഴിപാട് ഏത്?
, ബുധന്‍, 11 ജൂലൈ 2018 (18:04 IST)
ഓരോ മനുഷ്യന്റെയും ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലാണ് പിറന്നാൾ. പിറന്നാൾ ആഘോഷിക്കാത്തവർ കുറവായിരിക്കും. ഭാരതീയർ ജനിച്ച നക്ഷത്രത്തിന്റെ അന്നാണ് പിറന്നാൾ ആഘോഷിക്കുന്നത്. പണ്ട് മുതലേ ഉള്ള ശീലമാണിത്.
 
എന്നാൽ, ഇപ്പോൾ കലണ്ടറിലെ തിയതി അനുസരിച്ചാണ് പിറന്നാൾ എന്നാണ് മാതാപിതാക്കൾ തീരുമാനിക്കുന്നത്. ജന്മദിനത്തിൽ മിക്കവരും ക്ഷേത്രദർശനം നടത്തുകയും പുഷ്‌പാഞ്‌ജലി ,പായസം എന്നീ വഴിപാടുകൾ നടത്തുകയും ചെയ്യാറുണ്ട്. 
 
കുടുംബത്തിൽ സന്തോഷമുണ്ടാകാനും നന്മയ്ക്ക് വെണ്ടിയും വഴിപാടുകളും നേർച്ചകളും നടത്തുന്നവർ ഉണ്ട്. ഇതിൽ പിറന്നാൾ ദിനത്തിൽ നടത്തേണ്ട ഏറ്റവും ഉത്തമമായ വഴിപാടാണ് ധാര. ശിവലിംഗത്തിന് മാത്രമേ ധാര പതിവുള്ളു. ജലധാരയാണ് സാധാരണ നടത്താറ്. 
 
ധാരയുടെ  പ്രസാദമായി ലഭിക്കുന്ന പായസം പിറന്നാൾ ദിനത്തിൽ കഴിക്കുന്നത് ഉത്തമമാണ്. രോഗത്തിന് ഏറ്റവും പരിഹാരമാണ് ധാരയെന്നാണ് പറയപ്പെടുന്നത്. ധാരയുടെ പ്രസാദം ഒരു തുള്ളിപോലും പാഴാക്കരുത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒറ്റമൈനയെ കാണുന്നത് അപകടമുണ്ടാക്കുമോ? സത്യാവസ്ഥ ഇതാണ്