Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റമൈനയെ കാണുന്നത് അപകടമുണ്ടാക്കുമോ? സത്യാവസ്ഥ ഇതാണ്

ഒറ്റമൈനയെ കണ്ടാൽ എന്താണ് പ്രശ്‌നം?

ഒറ്റമൈനയെ കാണുന്നത് അപകടമുണ്ടാക്കുമോ? സത്യാവസ്ഥ ഇതാണ്
, ബുധന്‍, 11 ജൂലൈ 2018 (15:12 IST)
പണ്ടുകാലം മുതലേ കേട്ടുവരുന്ന ഒന്നാണ് ഒരു മൈനയെ കണ്ടാൽ ആ ദിവസം നന്നായിരിക്കില്ല എന്ന്. അത് ഏതെങ്കിലും പ്രത്യേക ദിവസങ്ങളിൽ ആണെങ്കിലോ? വിശ്വസിക്കാത്തവരും അതിന്റെ പ്രതിവിധികൾ തേടി ഇറങ്ങും. ജ്യോതിഷത്തിൽ പറയുന്നത് എവിടെയെങ്കിലും പോകാനിറങ്ങുമ്പോഴോ മറ്റോ ഇങ്ങനെ കാണുന്നത് മോശമാണെന്നാണ്.
 
മൈന, കാക്ക, പ്രാവ്, കുരുവി, കിളികൾ അങ്ങിനെ പല തരം പക്ഷികളും സ്ഥിരമായി നമ്മുടെ വീട്ടു മുറ്റങ്ങളിലും, പറമ്പിലുമെല്ലാം ഓടി നടക്കുകയും കൂട് കൂട്ടുന്നതുമെല്ലാം സർവ്വസാധാരണമാണ്. എന്നാൽ‍, നാമൊരു യാത്രയ്ക്കിറങ്ങുമ്പോള്‍ ഒറ്റമൈനയെ കാണാന്‍ പാടില്ലത്രേ. 
 
വിശ്വാസ്സങ്ങൾ ശരിയോ തെറ്റോ ആകട്ടെ, എല്ലാം പണ്ട് കാലങ്ങളിൽ ജനങ്ങളിൽ നിലവിലുണ്ടായിരുന്ന രസകരമായ വെറും കഥകൾ മാത്രമാണിതെന്ന് മുതിര്‍ന്നവര്‍ തന്നെ പറയുന്നുണ്ട്. ഇരട്ട മൈനയെ കണ്ടാൽ ഭാഗ്യം ഒറ്റ മൈനയെ കണ്ടാൽ നിർഭാഗ്യം എന്നാണ് ആ പഴങ്കഥ. പക്ഷേ ഈ കഥ വിശ്വസിക്കാത്തിരിക്കാൻ പ്രയാസമാണ്. അതിന് പ്രതിവിധി എന്താണ്. ചിലരിൽ പറയും ഒറ്റ മൈനയെ കണ്ടാൽ ആ ദിവസം മൈനയെ കണ്ടയാൾ കരയുമെന്നാണ്. അതിന് പ്രതിവിധിയായി മറ്റൊരാളോട് നമ്മളെ എങ്ങനെയെങ്കിലും വേദനിപ്പിക്കാൻ പറയും.
 
എവിടേലും പോവുന്ന സമയത്ത് കഷ്ട്ടകാലത്തിനെങ്ങാനും ഒരു ഒറ്റ മൈനയെ കണ്ടാ പിന്നെ ആകെ മൂഡ്‌ ഔട്ടാവും. ഈ ഒരു കഥ കേട്ട് വളര്‍ന്നവര്‍ക്ക് അവരുടെ മൈന്‍ഡ് അത്തരത്തിലൊരു നെഗറ്റീവ് എനര്‍ജി ആയിരിക്കും ഉണ്ടാക്കുക. രണ്ട് മൈന ആണെങ്കില്‍ പ്രശ്നമില്ലത്രേ. ഇനി അഥവാ ഒറ്റമൈനയെ ആണ് കാണുന്നതെങ്കില്‍ കൂടെയുള്ള ആളെയും ആ മൈനയെ കാണിച്ച് കൊടുത്താല്‍ മതിയെന്നുമുണ്ട്. കാരണം, വേറൊന്നും അല്ല ഔഭകാര്യങ്ങള്‍ക്ക് ഇരട്ടസംഖ്യയാണ് ഉത്തമം. 
 
എന്നാൽ ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കാത്തവർക്ക് അതൊന്നും ഒരു പ്രശ്‌നമേ അല്ല എന്നതാണ് വാസ്‌തവം. ചില കാര്യങ്ങളിൽ ഒറ്റ‌മൈനയെ കണ്ടുകൊണ്ട് പോയാലും പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ലെന്നും വരും. ഓരോരുത്തരുടേയും വിശ്വാസമാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോണിപ്പടികളുടെ നിർമാണത്തിൽ ശ്രദ്ധിക്കാം കുടുംബത്തിന്റെ ഐശ്വര്യത്തിനായി