Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആ ഏഴ് ദിവസങ്ങൾ'ക്ക് മുമ്പ് മാറ്റങ്ങൾ സംഭവിക്കാറുണ്ടോ? എങ്കിൽ അറിഞ്ഞോളൂ കാരണം ഇതാണ്

'ആ ഏഴ് ദിവസങ്ങൾ'ക്ക് മുമ്പ് മാറ്റങ്ങൾ സംഭവിക്കാറുണ്ടോ? എങ്കിൽ അറിഞ്ഞോളൂ കാരണം ഇതാണ്

'ആ ഏഴ് ദിവസങ്ങൾ'ക്ക് മുമ്പ് മാറ്റങ്ങൾ സംഭവിക്കാറുണ്ടോ? എങ്കിൽ അറിഞ്ഞോളൂ കാരണം ഇതാണ്
, ബുധന്‍, 11 ജൂലൈ 2018 (13:43 IST)
മാസംതോറുമുള്ള ആ ഏഴ് ദിവസങ്ങളിൽ മാത്രമാണ് സ്‌ത്രീകൾക്ക് ആർത്തവത്തോടനുബന്ധിച്ചുള്ള വിഷമകാലമെന്ന് കരുതുന്നവരുണ്ട്. എന്നാൽ ആ ധാരണ തെറ്റാണ്. ആർത്തവ വേദനയേക്കാളും ബുദ്ധിമുട്ടുകളേക്കാളും പ്രശ്‌നം സൃഷ്‌ടിക്കുന്നതാണ് പ്രീമെൻസ്‌ട്രൽ പിരീഡ്. എല്ലാ സ്‌ത്രീകളിലും ഈ അവസ്ഥ ഏറിയും കുറഞ്ഞും കാണാറുണ്ട്.
 
ആർത്തവത്തിന് ഒന്നോ രണ്ടോ ആഴ്‌ച മുമ്പ് സ്‌ത്രീകളിൽ കാണപ്പെടുന്ന അവസ്ഥയാണിത്. ശാരീരികവും മാനസികവുമായ ഈ ബുദ്ധിമുട്ട് ചില സ്‌ത്രീകളിൽ വളരെ വിഷമം പിടിച്ച ഘട്ടമാണ്. ചിലരുടെ ദൈനംദിന ജീവിതത്തിൽ തന്നെ ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കും.
 
28 ദിവസം ഇടവിട്ടുള്ള ആർത്തവചക്രത്തിന്റെ പതിനാലാം ദിവസത്തോട് അടുപ്പിച്ചായിരിക്കും ഈ ലക്ഷണങ്ങൾ കണ്ടുതുടങ്ങുക. ആർത്തവം ആരംഭിക്കുന്നതുവരെ ഇത് നീണ്ടുനിൽക്കുകയും ചെയ്യും. ഇതിന്റെ തീവ്രത ഓരോരുത്തരിലും വ്യത്യസ്‌തമായിരിക്കും.
 
ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധിവരെ ഇതിന്റെ വേദനയിൽ മാറ്റം ഉണ്ടാകും. വ്യായാമം ചെയ്യുന്നതും മാനസികപിരിമുറുക്കം കുറയ്‌ക്കുന്നതും നല്ലതാണ്. കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കുക. ധാരാളം വെള്ളം കുടിയ്‌ക്കുക ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്‌ക്കാനും ശ്രദ്ധിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുലയൂട്ടുന്ന സ്‌ത്രീകൾ ബ്രാ ധരിച്ചാൽ?