Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീടിനുചുറ്റും മരങ്ങളുണ്ടോ ? ഇക്കാര്യം ശ്രദ്ധിക്കണം !

വീടിനുചുറ്റും മരങ്ങളുണ്ടോ ? ഇക്കാര്യം ശ്രദ്ധിക്കണം !
, തിങ്കള്‍, 4 നവം‌ബര്‍ 2019 (20:47 IST)
വീടിന് ചുറ്റുമുള്ള മരങ്ങൾ സുഖകരമായ ഒരു കാര്യമാണ്. നല്ല തണലും തണുപ്പും വീടിനും പരിസരത്തിനുമേകാൻ വൃക്ഷങ്ങൾക്കാവും. എന്നാൽ ഇവ ഐശ്വര്യം പ്രദാനം ചെയ്യും എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? എങ്കിൽ സത്യമാണ് വീടിനു ചുറ്റും മരങ്ങളുള്ളത് വീടിനും കുടുംബത്തിനും ഐശ്വര്യം പ്രദാനംചെയ്യും. അതേ സമയം അസ്ഥാനത്തു നിൽകുന്ന മരങ്ങൾ വീടിനു ദോഷം ചെയ്യും എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.
 
വീടിന് ഏതു വശത്ത് ഏത് മരങ്ങളെല്ലാം നിൽകുന്നു എന്നത് വളരെ പ്രധാനമാണ്. വീടിന്റെ കിഴക്കു ഭാഗത്ത് എരിഞ്ഞിയും പേരാലും ഉത്തമമാണ്. തെക്കു ഭാഗത്താകട്ടെ അത്തിമരവും പുളിയും. പടിഞ്ഞാറ് ദിശയിൽ അരയാൽ ഐശ്വര്യമാണ്. വടക്കാവട്ടെ നാകമരവും ഇത്തിയുമാണ് നല്ലത്. ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം പുരയുടെ തൊട്ടടുത്ത് വീടിനേക്കാൾ ഉയരത്തിലുള്ള മരങ്ങൾ വീടിനു ദോഷകരമാണ്. 
 
ഉയരമുള്ള മരം വീടിനരികെ നിന്നും അതിന്റെ ഇരട്ടി ദൂരത്താണ് നിൽകുന്നതെങ്കിൽ പ്രശ്നമല്ല. പാലുള്ള കടലാവണക്ക് പോലുള്ള വൃക്ഷങ്ങൾകൊണ്ട് വീടിന് വേലി തീർക്കുന്നതും ദോഷകരമാണ്. ഇത് കുടുംബത്തിന്റെ ധനസ്ഥിതിയെ മോഷമായി ബാധിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിങ്ക് നിറത്തിലുള്ള ബെഡ്ഷീറ്റുകൾ വിരിച്ച കിടക്കയിൽ കിടന്നാൽ ദമ്പതികൾക്ക് പലതുണ്ട് ഗുണം !