ഇവർ കുറച്ച് പ്രശ്നക്കാരാണ്, അറിയൂ !

ഞായര്‍, 17 മെയ് 2020 (16:26 IST)
ആഴ്ചയിലെ ഏഴു ദിവസത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഓരോ ദിവസവും ഓരോ വ്യക്തികള്‍ക്കും അതീവ പ്രാധാന്യമാണുള്ളത്. ഓരോ ദിവസവും ചിലരുടെ സ്വഭാവത്തിനും ഭാവിയുടെയുംപ്രതിഫലിയ്ക്കും. ഓരോ ദിനവും ജനിക്കുന്നവര്‍ക്ക് ചില സ്വഭാവ പ്രത്യേകതകളും ജീവിത സാഹചര്യങ്ങളും ഉണ്ടായിരിക്കും.
 
ചൊവ്വ എന്നത് അല്‍പ്പം കടുപ്പം കൂടിയ ഫലങ്ങള്‍ നല്‍കുന്ന ഗ്രഹമാണ്. അതുകൊണ്ട് തന്നെ ചൊവ്വാഴ്ച ഈ ഗ്രഹത്തിന്റെ ബലം ഏറിയിരിക്കും. ഈ ദിവസം ജനിച്ചിട്ടുള്ളവര്‍ ക്രൂരന്മാരായി തീര്‍ന്നേക്കാം. ഇത്തരക്കാര്‍ക്ക് കോപം കൂടുതലായിരിക്കും. ബന്ധു ജനങ്ങളുമായി ശത്രുതയുണ്ടാക്കുന്നവരാണെങ്കിലും ഇവര്‍ വളരെ സാഹസികരായിരിക്കുമെന്നാണ് ഫലം. ചൊവ്വാഴ്ച ജനിച്ചവർ ക്രൂരരാണ് എന്നല്ല ഇത് അർത്ഥമാക്കുന്നത്. അത്തരം സ്വഭാവ രീതിൽകൾ വന്നുചേരാൻ സാധ്യത ഉണ്ട് എന്നാണ്    

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇവർ എല്ലാം മനസിൽ സൂക്ഷിച്ചുവയ്ക്കും, അവസരം കിട്ടുമ്പോൾ പണി തരും, അറിയൂ !