Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിടപ്പുമുറിയ്ക്ക് ഏത് നിറം നൽകണം ? വാസ്തു പറയുന്നത് ഇങ്ങനെ, അറിയൂ !

കിടപ്പുമുറിയ്ക്ക് ഏത് നിറം നൽകണം ? വാസ്തു പറയുന്നത് ഇങ്ങനെ, അറിയൂ !
, തിങ്കള്‍, 15 ജൂണ്‍ 2020 (15:47 IST)
കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനോടൊപ്പം തന്നെ പ്രാധാന്യമേറിയ കാര്യമാണ് അവയ്ക്ക് അനുയോജ്യമായ നിറങ്ങള്‍ നല്‍കുക എന്നതും. വര്‍ണങ്ങള്‍ക്ക് മനസ്സിനോട് സംവദിക്കാനുള്ള പ്രത്യേക കഴിവുണ്ടെന്നും സാന്ത്വനിപ്പിക്കാനും ഉത്സാഹം നല്‍കാനും വര്‍ണങ്ങള്‍ക്ക് കഴിയുമെന്നുമാണ് വാസ്തു ശാസ്ത്രം പറയുന്നത്. തെറ്റായ വര്‍ണങ്ങള്‍ തെറ്റായ വികാരങ്ങള്‍ സൃഷ്ടിക്കും. അതായത്, നിറങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ കാര്യമായ സമീപനം ഉണ്ടാവണം അല്ലെങ്കില്‍, ഒരു പക്ഷേ നിങ്ങളുടെ ചുവരുകള്‍ ഉത്സാഹത്തിനു പകരം നിരുത്സാഹം പ്രസരിപ്പിച്ചേക്കാമെന്നും വാസ്തു പറയുന്നു. 
 
നിറങ്ങളെ തീക്ഷ്ണത കൂടിയ നിറങ്ങള്‍ എന്നും തീക്ഷ്ണത കുറഞ്ഞ നിറങ്ങള്‍ എന്നും രണ്ടായി തരം തിരിക്കാം. ചുവപ്പ്, മഞ്ഞ, ഓറഞ്ച് തുടങ്ങിയവയെ ആദ്യത്തെ ഗണത്തില്‍ പെടുത്താം. പച്ച, നീല തുടങ്ങിയവ ശാന്തി നല്‍കുന്ന നിറങ്ങളായും കണക്കാക്കുന്നു. വിശാലമായ മുറികള്‍ക്ക് തീക്ഷണതയുള്ള നിറങ്ങള്‍ നല്‍കിയാല്‍ ആ മുറികള്‍ക്ക് വിസ്താരം തീരെ കുറഞ്ഞതായി തോന്നാം. അതേപോലെ, ഉയരം കൂടിയ സീലിങ്ങുകള്‍ക്ക് ഇത്തരം നിറം നല്‍കിയാല്‍ ഉയരം കുറഞ്ഞ പ്രതീതി സൃഷ്ടിക്കാനും സാധിക്കും. ഓരോ മുറിയുടെയും പ്രത്യേകതയ്ക്ക് അനുസൃതമായിരിക്കണം അതിന്‍റെ നിറവും. കിടപ്പ് മുറിയില്‍ ഇഷ്ടമുള്ള നിറം ഉപയോഗിക്കാം. എന്നാല്‍, വിശ്രമത്തിന് അനുകൂലമായ നിറഭേദം അതില്‍ ഉണ്ടായിരിക്കണം. 
 
ഭക്ഷണമുറിയില്‍ വിശപ്പിനെ ഉദ്ദീപിപ്പിക്കുന്ന തരത്തിലുള്ള നിറമാണ് വേണ്ടത്. ഭക്ഷണ മുറിയില്‍ ചുവപ്പ് നിറം അനുയോജ്യമായിരിക്കും. അതേസമയം, മഞ്ഞ, പച്ച, നീല എന്നീ നിറങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതല്ലെന്നും വാസ്തു പറയുന്നു.  അടുക്കളയില്‍ കടും വര്‍ണങ്ങള്‍ ഉപയോഗിക്കാം. കുളിമുറിയിലാവട്ടെ പച്ച, നീല, വയലറ്റ് എന്നീ നിറങ്ങളില്‍ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്. ചുവപ്പ് നിറം തലച്ചോറിനെയും നാഡീസ്പന്ദനത്തെയും ഉത്സാഹഭരിതമാക്കുകയും വിശപ്പ് ഉണ്ടാക്കുകയും ചെയ്യുന്നു. പച്ച നിറം ആശ്വാസത്തിന്റെ വര്‍ണമാണ്. നീല വിശ്രമത്തെയും വയലറ്റ് മാന്യതയെയും പ്രതിനിധീകരിക്കുന്നു. 
 
ചുവപ്പ്, റോസ്, ഓറഞ്ച് എന്നീ നിറങ്ങള്‍ ഭക്ഷണത്തോട് പ്രതിപത്തി ഉണ്ടാക്കും. അതേസമയം, മഞ്ഞ, പച്ച, നീല എന്നീ നിറങ്ങള്‍ എതിര്‍ ഫലമാണ് നല്‍കുക. മഞ്ഞ നിറം സന്തോഷത്തിന്റെ നിറമായാണ് കണക്കാക്കുന്നത്. നിറങ്ങളുടെ ഈ പ്രത്യേകതകള്‍ മനസ്സില്‍ വച്ച് വേണം വീടിന് നിറം നല്‍കേണ്ടത് എന്ന് വാസ്തു വിദഗ്ധര്‍ ഉപദേശിക്കുന്നു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ അക്ഷരത്തിലാണോ പേര് തുടങ്ങുന്നത്, എങ്കിൽ ഇക്കാര്യങ്ങൾ അറിയൂ !