പിറന്നാൾ ദിനത്തിൽ കഴിപ്പിക്കേണ്ട ഉചിതമായ വഴിപാട് ഏത്?

ബുധന്‍, 24 ജൂലൈ 2019 (16:43 IST)
പ്രത്യേകത നിറഞ്ഞ ദിവസങ്ങളിൽ അമ്പലങ്ങളിൽ പോയി വഴിപാട് കഴിപ്പിക്കുന്നവരാണ് വിശ്വാസികളായ ഹിന്ദുക്കൾ. അക്കൂട്ടത്തിൽ ഒന്നാണ് പിറന്നാൾ ദിനം. അന്നേ ദിവസം അമ്പലങ്ങളിൽ പോയി വഴിപാടുകൾ കഴിപ്പിക്കുന്നത് ആയുരാരോഗ്യത്തിന് ഉത്തമമാണ്. 
 
പിറന്നാൾ ദിനത്തിൽ നടത്താൻ ഉത്തമമായ ഒരു വഴിപാടാണ് ധാര. ശിവലിംഗത്തിന് മാത്രമേ ധാര പതിവുള്ളു. ജലധാരയാണ് സാധാരണയായി നടത്താറുള്ളത്. ക്ഷീരധാര, ഇളനീർധാര എന്നിവ വഴിപാടായി സമർപ്പിക്കുന്നതും ഉത്തമമാണ്. ധാരയുടെ പ്രസാദമായി ലഭിക്കുന്ന പായസം പിറന്നാൾ ദിനത്തിൽ കഴിക്കുന്നത് ഉത്തമമാണ്.
 
ശിവന് ധാര നടത്തുന്നതിനൊപ്പം ഗണപതി ഹോമം നടത്തുന്നതും നല്ലതാണ്. എന്ത് ശുഭകാര്യങ്ങൾ ചെയ്യുമ്പോഴും ഗണപതിയെ പ്രീതിപ്പെടുത്തുന്നത് നല്ലതാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം നിങ്ങളല്ലാതെ നിങ്ങളുടെ വീട്ടില്‍ മറ്റൊരാള്‍ ഉണ്ട്, നിങ്ങള്‍ക്ക് അറിയാത്ത മറ്റൊരാള്‍ !