വെളുത്ത കുതിരയെ സ്വപ്നം കാണുന്നുണ്ടോ? കിടപ്പു മുറിയുടെ ജനാലയ്ക്ക് വിപരീതമായി കാക്ക പറക്കുന്നുണ്ടോ? - സംഗതി ആകെ പ്രശ്നമാണല്ലോ!‌

Webdunia
ചൊവ്വ, 22 മെയ് 2018 (09:02 IST)
ജനിച്ചാല്‍ എല്ലാവര്‍ക്കും അനിവാര്യമായ ഒന്നാണ് മരണം. എത്രയൊക്കെ ധൈര്യശാലിയാണെന്ന് താനെന്ന് പറഞ്ഞു നടക്കുന്നവര്‍ക്കും മരണത്തെ ഭയമായിരിക്കും. ശാസ്ത്രം എത്രതന്നെ പുരോഗമിച്ചാലും മരണമെന്ന സത്യത്തെ ഒഴിവാക്കാന്‍ കഴിയില്ല. ശകുനങ്ങളും മരണവും തമ്മില്‍ ചില ബന്ധങ്ങളുണ്ട്. നമുക്ക് മുന്നില്‍ തെളിയുന്ന ചില ശകുനങ്ങള്‍ മരണത്തിന്റെ സൂചനകളായിരിക്കും. എന്നാല്‍ പലരും ഇതിനെ അത്ര കാര്യമായി എടുക്കാറില്ലെന്നതാണ് വാസ്തവം. എന്തെല്ലാം സൂചനകളാണ് ഇത്തരത്തില്‍ മരണത്തിനു മുന്നോടിയായി നമുക്ക് ശകുനങ്ങളില്‍ കൂടി കാണിച്ചു തരുന്നതെന്ന് നോക്കാം.
 
പൂച്ചയ്ക്ക് മരണവുമായി വളരെ വലിയ ബന്ധമാണുള്ളത്. അര്‍ദ്ധരാത്രിയില്‍ പൂച്ചകളുടെ നിലവിളിയും ചലനവും മരണത്തെ വിളിച്ചു വരുത്തുമെന്നാണ് വിശ്വാസം. മാത്രമല്ല കാലങ്ങളായി രോഗശയ്യയില്‍ കിടക്കുന്ന പലര്‍ക്കും മരണമടുത്തു എന്നതിന്റെ ഒരു സൂചനയുമാണ് ഇത്. കൂടാതെ ശവസംസ്‌കാര ചടങ്ങിനടുത്തായി കറുത്ത പൂച്ചയെ കണ്ടാല്‍ ആ കുടുംബത്തിലെ മറ്റൊരാള്‍ ഉടന്‍ മരിയ്ക്കും എന്നതാണ് വിശ്വാസം. 
 
അതുപോലെ കിടപ്പു മുറിയുടെ ജനലിനു വിപരീതമായി പ്രാവോ കാക്കയോ പറക്കുന്നതും മരണലക്ഷണങ്ങളില്‍ പെടുന്നതാണ്. കൂടാതെ ചുമരിലിരുന്ന ചിത്രം തനിയേ വീടണുടയുക എന്നതും ആരും ഉപയോഗിക്കാതെ തന്നെ ഗ്ലാസ്സും പാത്രവും വീണുടയുന്നതും മരണത്തിന്റെ ലക്ഷണങ്ങളാണ്.
 
ഒരു കാക്കയോ അല്ലെങ്കില്‍ ആറ് കാക്കകള്‍ ഒരുമിച്ചോ ഉണ്ടെങ്കില്‍ അതും ദു:ശ്ശകുനമാണ് എന്നാണ് ശാസ്ത്രം പറയുന്നത്. വവ്വാലോ മരം കൊത്തിയോ വീട്ടു പരിസരങ്ങളില്‍ സ്ഥിരമായി വരുകയാണെങ്കില്‍ അതും മരണലക്ഷണമായാണ് കണക്കാക്കുന്നത്. കൂടാതെ പകല്‍ സമയങ്ങളില്‍ വീട്ടുപരിസരങ്ങളില്‍ മൂങ്ങയെ കാണുന്നതും നിങ്ങളോടടുത്ത ആര്‍ക്കെങ്കിലും ഉടന്‍ മരണം സംഭവിക്കും എന്നതിന്റെ ലക്ഷണമാണ്. 
 
അതുപോലെ വെളുത്ത കുതിരയേയും അരയന്നത്തേയും സ്വപ്‌നം കാണുന്നതും മരണത്തിന്റെ സൂചനകളാണ്. തറയില്‍ കിടന്നുകൊണ്ട് അസാധാരണമായ വിധത്തില്‍ നായ്ക്കള്‍ ദേഹം ചൊറിയുന്നത് പലപ്പോഴും ആ വീട്ടിലാരുടെയെങ്കിലും മരണം അടുത്തെത്തി എന്നതിന്റെ സൂചനയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംഖ്യാശാസ്ത്രം പ്രകാരം ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഒക്ടോബറിലെ കേതു സംക്രമണം: വെല്ലുവിളികള്‍ നേരിടേണ്ടിവരുന്ന രാശിക്കാര്‍

Monthly Horoscope October 2025: 2025 ഒക്ടോബർ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ രാശിഫലം

2025 നവംബറിലെ ധനശക്തി രാജ്യയോഗം: പെട്ടെന്ന് സമ്പത്ത് ലഭിക്കുന്ന 3 രാശികള്‍

അടുക്കളയില്‍ ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയില്‍ വച്ചാല്‍ പണത്തിന് ഒരിക്കലും ക്ഷാമം വരില്ല

അടുത്ത ലേഖനം
Show comments