ഗുജറാത്തിൽ ദളിതനെ കെട്ടിയിട്ട് തല്ലിക്കൊന്നു

ഗുജറാത്തിൽ ദളിതനെ തല്ലിക്കൊന്നു

തിങ്കള്‍, 21 മെയ് 2018 (12:50 IST)
ഗുജറാത്തിൽ ദളിതനെ തല്ലിക്കൊന്നു. രാജ്‌കോട്ടിൽ ദളിത് വിഭാഗത്തിൽപ്പെട്ടയാളെ കെട്ടിയിട്ട് തല്ലിക്കൊല്ലുകയായിരുന്നു. മുകേഷ് വാണിയ എന്നയാളാണ് കൊല്ലപ്പെട്ടത്.
 
ഒരു ഫാക്‌ടറി ഉടമയുടെ നിർദ്ദേശപ്രകാരമാണ് മുകേഷിനെ മർദ്ദിച്ചതെന്നാണ് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്. ഇയാളെ കെട്ടിയിട്ട് മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയാണ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്. വീഡിയോയിൽ മുകേഷ് നിലവിളിക്കുന്നതായി കാണാം.
 
മുകേഷിന്റെ ഭാര്യയ്‌ക്കും മർദ്ദനമേറ്റതായി ആരോപണം ഉയർന്നിട്ടുണ്ടെന്ന് എൻ ഡി ടിവി റിപ്പോർട്ടുചെയ്യുന്നു. ദളിതുകൾക്ക് ഗുജറാത്തിൽ സുരക്ഷിതമില്ലെന്ന ഹാഷ്‌ടാഗോടെയാണ് ജിഗ്‌നേഷ് വീഡിയോ പങ്കിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 5 പേർ പിടിയിലായതായി സൂചനയുണ്ട്.

'Mr. Mukesh Vaniya belonging to a scheduled caste was miserably thrashed and murdered by factory owners in Rajkot and his wife was brutally beaten up'.#GujaratIsNotSafe4Dalit pic.twitter.com/ffJfn7rNSc

— Jignesh Mevani (@jigneshmevani80) May 20, 2018

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം രജനിക്ക് ഇവിടെ വന്ന് പരിശോധിക്കാം; സ്‌റ്റൈല്‍ മന്നന്റെ ആവശ്യം മുളയിലെ നുള്ളി കുമാരസ്വാമി