Select Your Language

Notifications

webdunia
webdunia
webdunia
webdunia

കവിളിലെ മറുകുകൾ പറയും വരാൻ പോകുന്ന സൗഭാഗ്യങ്ങളെക്കുറിച്ച്...

കവിളിലെ മറുകുകൾ പറയും വരാൻ പോകുന്ന സൗഭാഗ്യങ്ങളെക്കുറിച്ച്...

black mole
, വെള്ളി, 3 ഓഗസ്റ്റ് 2018 (17:48 IST)
മറുകുകൾ സൗന്ദര്യത്തിന്റെ രഹസ്യമാണെന്ന് പഴമക്കാർ പറയാറുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് ആരുംതന്നെ അത് വിശ്വസിക്കുന്നില്ല. എന്നാൽ ഇവയ്‌ക്ക് നമ്മുടെ ജീവിതവുമായി വലിയ ബന്ധമുണ്ടെന്ന് ജ്യോതിശാസ്‌ത്രം പറയുന്നു. 
 
ശരീരത്തിന്റെ ഓരോ ഭാഗത്തുള്ള മറുകിനും ഓരോ പ്രത്യേകതയുണ്ടത്രേ. ചിലർ ശരീരത്തിലുണ്ടാകുന്ന കറുത്ത് കുത്തുകളെ മറുകെന്ന് പറയുന്നുണ്ട്. ജനിക്കുമ്പോൾ തന്നെ നമ്മുടെ ശരീരത്തിൽ കാണപ്പെടുന്നതാണ് മറുകുകൾ ഇത് മരണം വരെ ശരീരത്ത് ഉണ്ടാകുകയും ചെയ്യും. 
 
ഇവ നമ്മുടെ സ്വഭാവസവിശേഷതകളും ഭാവിയുമെല്ലാം വെളിപ്പെടുത്താൻ സഹായിക്കുമെന്നാണ് ജ്യോതിശാസ്‌ത്രം പറയുന്നത്. ഓരോ മറുകിനും ഓരോ പ്രത്യേകതയുണ്ട്. കവിളുകളിൽ ഉണ്ടാകുന്ന മറുകുകൾ സൂചിപ്പിക്കുന്നത് വിവാഹം ജീവിതവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളേയുമാണ്. വിവാഹം കഴിഞ്ഞതിന് ശേഷം എല്ലാം കാര്യങ്ങളും സന്തോഷമുള്ളതായിരിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും നീണ്ടുനിൽക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂര്യനമസ്‌കാരത്തിന് അദൃശ്യ ശക്തികളുമായി ബന്ധമുണ്ടോ ?