Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടിൽ പൊട്ടിയ കണ്ണാടിയുണ്ടോ? സൂക്ഷിക്കണം!

വീട്ടിൽ പൊട്ടിയതും മങ്ങിയതുമായ കണ്ണാടികൾ സൂക്ഷിക്കാതിരിക്കുക.

വീട്ടിൽ പൊട്ടിയ കണ്ണാടിയുണ്ടോ? സൂക്ഷിക്കണം!

റെയ്നാ തോമസ്

, തിങ്കള്‍, 7 ഒക്‌ടോബര്‍ 2019 (16:53 IST)
പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതാണ് കണ്ണാടി. കണ്ണാടി സ്ഥാപിക്കേണ്ടത് കിഴക്ക്, വടക്ക് ദിശയിലുള്ള ഭിത്തിയിൽ കണ്ണാടി തൂക്കണം എന്നർത്ഥം. ഇത്തരത്തിലുള്ള ഗൃഹങ്ങളിൽ പുരോഗതിയും സമ്പത്തും ഉണ്ടാകുമെന്ന് വാസ്തുശാസ്ത്രം പറയുന്നു.
 
എന്നാൽ കിടപ്പുമുറിയിൽ കണ്ണാടി വയ്ക്കുന്നത് യോജ്യമല്ലെന്നാണ് വാസ്തു പറയുന്നത്. ദമ്പതികൾ തമ്മിലുള്ള യോജിപ്പ് ഇല്ലാതാക്കാൻ ഇത് കാരണമാകുമെന്നും പറയുന്നു. ഇനി കിടപ്പുമുറിയിൽ കണ്ണാടി നിര്‍ബന്ധമാണെങ്കിൽ കട്ടലിൻ്റെ സമീപത്ത് സ്ഥാപിക്കാതിരിക്കുക. നിങ്ങള്‍ ഉറങ്ങുന്നത് കണ്ണാടിയിലൂടെ കാണാൻ പാടില്ല. ഈ സമയത്ത് ഒരു തുണി ഉപയോഗിച്ച് കണ്ണാടി മറയ്ക്കുന്നതും ഉചിതമാണ്.
 
വീട്ടിൽ പൊട്ടിയതും മങ്ങിയതുമായ കണ്ണാടികൾ സൂക്ഷിക്കാതിരിക്കുക. ഇത്തരം കണ്ണാടികള്‍ ഗൃഹത്തിൽ ഉണ്ടെങ്കിൽ അവ ഉടൻ തന്നെ മാറ്റുക. ഇത് അനിഷ്‌ട സംഭവങ്ങള്‍ക്ക് കാരണമാകുമെന്നും വാസ്തുശാസ്ത്രം ചൂണ്ടിക്കാട്ടുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ നക്ഷത്രക്കാർക്ക് വിവാഹശേഷം വൻ നേട്ടം!