Select Your Language

Notifications

webdunia
webdunia
webdunia
webdunia

കറുപ്പ് നിറം ഇഷ്‌ടപ്പെടുന്നവരെ വെറുതെ സംശയിച്ചു; അവരുടെ സ്വഭാവം ഇങ്ങനെയായിരിക്കും

കറുപ്പ് നിറം ഇഷ്‌ടപ്പെടുന്നവരെ വെറുതെ സംശയിച്ചു; അവരുടെ സ്വഭാവം ഇങ്ങനെയായിരിക്കും

black colour
, വ്യാഴം, 15 നവം‌ബര്‍ 2018 (20:33 IST)
ഇഷ്‌ടപ്പെടുന്ന നിറവുമായി ഓരോരുത്തര്‍ക്കും മാനസികമായ അടുപ്പം ഉണ്ടെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. സ്വഭാവം, താല്‍പ്പര്യങ്ങള്‍, ആത്മാര്‍ഥത എന്നിവയെല്ലാം ഇഷ്‌ടപ്പെടുന്ന നിറവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പറയുന്നത്.

വെള്ള പോലെ തന്നെ പലരും ഇഷ്‌ടപ്പെടുന്ന നിറമാണ് കറുപ്പ്. ഈ നിറത്തിനു നിരവധി പ്രത്യേകതകള്‍ ഉണ്ടെന്നാണ് ജ്യോതിഷ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. കറുപ്പ് അശുഭ ലക്ഷണത്തിന്റെ നിറമാണെന്ന വാദമുണ്ടെങ്കിലും മനോധൈര്യം കൂടുതലായുള്ളവര്‍ ഇഷ്‌ടപ്പെടുന്ന കളറായിട്ടാണ് ഇതിനെ കാണുന്നത്.

സമൂഹത്തിൽ വേറിട്ട് നിൽക്കാൻ താല്‍പ്പര്യമുള്ളവരായിരിക്കും കറുപ്പ് നിറം ഇഷ്ടപ്പെടുന്നവർ. ഇവര്‍ക്ക് ചില പ്രത്യേകതകളുണ്ടെന്നും ശാസ്‌ത്രം പറയുന്നു. മറ്റുള്ളവരുടെ അഭിപ്രായം കേൾക്കുമെങ്കിലും സ്വന്തം ഇഷ്ടപ്രകാരമുള്ള തീരുമാനങ്ങൾ എടുക്കുന്നവരാണിവര്‍.

മുഖം നോക്കാതെ കാര്യം അവതരിപ്പിക്കുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്ന ഇവര്‍ കലാഹൃദയമുള്ളവരാണ്. ആത്മാർഥ സുഹൃത്തുക്കൾക്കും  കുടുംബാംഗങ്ങൾക്കും വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരാണിവർ. ആളുകളെ മനസ്സിലാക്കാനുള്ള പ്രത്യേക കഴിവ് ഇക്കൂട്ടർക്കുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂക്കുത്തിയണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൂടുതൽ ഫലം !