തത്ത പറഞ്ഞാല്‍ നാളെ പ്രധാനമന്ത്രിയാകുമോ ?; കിളി ജ്യോത്സ്യത്തില്‍ ഒളിഞ്ഞിരിക്കുന്ന നിഗൂഡതകള്‍...
തത്ത പറഞ്ഞാല്‍ നാളെ പ്രധാനമന്ത്രിയാകുമോ ?; കിളി ജ്യോത്സ്യത്തില്‍ ഒളിഞ്ഞിരിക്കുന്ന നിഗൂഡതകള്‍...
വേണ്ടതും വേണ്ടാത്തതുമായ പല കാര്യങ്ങളും വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നവരാണ് നമ്മള്‍. പൂര്‍വ്വികരില്‍ നിന്നും പകര്‍ന്നു ലഭിച്ച പല കഥകളും പില്‍ക്കാലത്ത് വിശ്വാസത്തിന്റെയും അതുവഴി ആരാധനയുടെയും ഭാഗമായി തീര്‍ന്നു.
വാസ്‌തു, ജ്യോതിഷം, പക്ഷി ശാസ്‌ത്രം എന്നിങ്ങനെ പലതരത്തിലുള്ള വിശ്വാസങ്ങളും സമൂഹത്തിലുണ്ട്. എന്നാല്‍ തത്തയെ ഉപയോഗിച്ചു ഭാവി പ്രവചിക്കുന്ന പക്ഷി ശാസ്‌ത്രത്തെക്കുറിച്ച് ഭൂരിഭാഗം പേര്‍ക്കും വ്യക്തമായ അറിവില്ല.
തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു പക്ഷി ശാസ്‌ത്രത്തിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചത്. പിന്നീട് പാരറ്റ് അസ്ട്രോളജി എന്ന പേരില്‍ ഉത്തരേന്ത്യയിലേക്കും എത്തി.
പക്ഷി പറയുന്നത് സത്യമാകുമോ എന്ന ആശങ്കയാണ് പലര്‍ക്കുമുള്ളത്. ഇക്കാര്യത്തില്‍ സമാന അഭിപ്രായം തന്നെയാണ് നിലനില്‍ക്കുന്നത്. മനുഷ്യരുമായി ഏറെ ഇണങ്ങുന്ന കിളിയായ തത്തയെക്കൊണ്ട് ചെയ്യിക്കുന്ന ഭാവി പറച്ചിലായതു കൊണ്ടു തന്നെ തട്ടിപ്പാണെന്ന് വിശ്വസിക്കുന്നവരും ധാരാളമാണ്.
പലതരം കാർഡുകൾ നിരത്തി അതിൽ ഏതെങ്കിലുമൊന്നു തത്തയെക്കൊണ്ട് എടുപ്പിച്ച് അതുവച്ചു ഭാവിഫലം പറയുന്ന രീതിയാണു കിളി ജ്യോത്സ്യത്തിലുള്ളത്. തത്ത ഏതു കാര്‍ഡ് എടുത്താലും അതുമായി ബന്ധപ്പെട്ട് ആശങ്കപ്പെടുത്തിയും അല്ലാതെയും സംസാരിക്കുക എന്നതാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ രീതി.
ഭാവിയെക്കുറിച്ചുള്ള ഓരോരുത്തരുടെയും ആകാംക്ഷ മുതലെടുക്കാന്‍ പക്ഷി ശാസ്‌ത്രത്തിന് കൂടുതല്‍ മിടുക്കുണ്ടെന്നതില്‍ സംശയമില്ല. അതിനാല്‍ ഈ ശാസ്‌ത്രത്തിന്റെ വിശ്വാസ്യത എന്നും ചോദ്യപ്പെടുന്നു. ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങള്‍വരെ ഇക്കൂട്ടര്‍ ഭാവി പറയുന്നതിലൂടെ വ്യക്തമാക്കുന്നു എന്നതാണ് ആശങ്കയുണ്ടാക്കുന്നത്.