Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ നക്ഷത്രങ്ങളില്‍ ജനിച്ച പുരുഷന്മാര്‍ക്ക് സുന്ദരിയായ ഭാര്യയെ ലഭിക്കും!

birth star
, ഞായര്‍, 24 ഫെബ്രുവരി 2019 (17:19 IST)
വിവാഹത്തിനൊരുങ്ങുമ്പോള്‍ സൗന്ദര്യമുള്ള വധുവിനെ ലഭിക്കണമെന്ന ചിന്തയാകും പുരുഷന്മാര്‍ക്ക് ആദ്യം ഉണ്ടാകുക. ഇതിന് ശേഷമാകും ജോലിയും മറ്റ് ഘടകങ്ങളും പരിഗണനയില്‍ വരുക.

ചില നാളുകളിലുള്ള പുരുഷന്മാര്‍ക്ക് സുന്ദരിയായ പെണ്ണിനെ വധുവായി ലഭിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്. നക്ഷത്രഫലം അനുസരിച്ചായിരിക്കും ഈ ഭാഗ്യം തേടിയെത്തുക.

ഗ്രഹനില പ്രകാരം ഇതില്‍ ചില വ്യത്യാസങ്ങള്‍ വരുമെങ്കിലും ഭൂരിഭാഗം പേരിലും കാര്യങ്ങള്‍ അനുകൂലമായിരിക്കും. അശ്വതി, ഭരണി, പുണര്‍തം, ആയില്യം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, കേട്ട അഥവാ തൃക്കേട്ട, പൂരാടം, ഉത്രാടം, തിരുവോണം, ചതയം, ഉത്രട്ടാതി എന്നീ നാളുകളിലുള്ളവര്‍ക്ക് സൗന്ദര്യമുള്ള വധുവിനെ ലഭിക്കും.

ഗ്രഹനില പ്രകാരം ചില മാറ്റങ്ങള്‍ സംഭവിച്ചാലും ഈ കണക്കുകള്‍ തെറ്റുകയില്ലെന്നാണ് ജ്യോതിഷ പണ്ഡിതര്‍ വ്യക്തമാക്കുന്നത്. സ്‌ത്രീകള്‍ക്കും സമാനമായ കണക്കുകള്‍ ഉണ്ടെന്നും ആചാര്യന്മാര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുളസിയില ചെവിക്ക് പുറകില്‍ ചൂടുന്നത് എന്തിന് ?