വീടിന്റെ മുഖ്യ കവാടം ഓരോ വീടിന്റെയും ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. ഇവ സ്ഥാപിക്കുന്നതിലും പരിപാലിക്കുന്നതിലും ശ്രദ്ധയില്ലെങ്കിൽ വലിയ ദോഷങ്ങൾ വന്നു ചേരും. വീട്ടിലേക്ക് ഐശ്വരം പ്രവഹിക്കുന്ന ഇടമായാണ് പ്രധാന വാതിൽ കണക്കാക്കുന്നത്.
വീടുകളുടെ പ്രധാന വാതിലിനു മുന്നിലും പിന്നിലുമായി മാർഗം തടസപ്പെടുത്തുന്ന നിർമ്മിതികളോ അലങ്കാരങ്ങളോ പാടില്ല. വീടിനു പുറത്തെ ചെടിച്ചട്ടികൾ പോലും ഇത്തരത്തിൽ വഴി മുടക്കാതിരിക്കാൻ ശ്രദ്ധിക്കണം. വീടിന്റെ കവാടത്തെ ഐശ്വര്യപൂർണമാക്കാൻ വാതിലിനു മുന്നിൽ സ്വാസ്ഥിക് ചിഹ്നം സ്ഥാപിക്കുന്നത് ഉത്തമമാണ്.
ഗണപതിയുമായി ബന്ധപ്പെട്ടതാണ് സ്വാസ്തിക് ചിഹ്നം എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാൽ ഇത് പ്രധാന കവാടങ്ങളിൽ സ്ഥാപിക്കുന്നത് വഴി വിഗ്നങ്ങൾ നീങ്ങും. വീടിലേക്ക് സദാ ഐശ്വര്യം പ്രവഹിക്കാൻ ഇത് സഹായിക്കും.