വടസാവിത്രി വ്രതം സ്‌ത്രീകള്‍ മാത്രം പലിക്കണമെന്ന് പറയുന്നത് എന്തിന് ?
വടസാവിത്രി വ്രതം സ്‌ത്രീകള്‍ മാത്രം പലിക്കണമെന്ന് പറയുന്നത് എന്തിന് ?
വൃതങ്ങള്‍ പാലിക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നവരാണ് ഭൂരിഭാഗം പേരും. കാലം മാറിയെങ്കിലും നല്ലൊരു ശതമാനം പേരും ഇത്തരം വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നു. ജീവിത വിജയത്തിനും പുണ്യം നേടുന്നതിനും വൃതം നോക്കുന്നത് സഹായകരമാകുമെന്നാണ് വിശ്വാസം.
വൃതങ്ങള്‍ പാലിക്കുന്നതില്‍ തീവൃമായ ആഗ്രഹമുള്ളത് സ്‌ത്രീകള്‍ക്കാണ്. കൌമാരക്കാര്‍ മുതല്‍ പ്രായം ചെന്നവര്‍ വരെ ഇക്കാര്യത്തില്‍ പിന്നിലല്ല. ഹൈന്ദവ വിശ്വാസത്തില്‍ ഇത്തരത്തിലുള്ള ആചാരങ്ങള്‍ പുരാതന കാലം മുതല്‍ നിലനില്‍ക്കുന്നുണ്ട്.
സ്‌ത്രീകള്‍ പാലിക്കുന്ന വൃതങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വടസാവിത്രി വ്രതം. പേരിലുള്ള സങ്കീര്‍ണ്ണത മൂലം ഈ വൃതം എന്താണെന്ന് പലര്‍ക്കും അറിയില്ല. വടക്കേ ഇന്ത്യയില്‍ വടപൂര്‍ണിമ എന്നാണ് ഈ വൃതം അറിയപ്പെടുന്നത്. ജൂൺ 28 (മിഥുനം 14) വ്യാഴാഴ്ച പൗർണ്ണമിദിനത്തിലാണ് ഈ വൃതം നോക്കേണ്ടത്.
ദീര്‍ഘസുമംഗലികളായിരിക്കാന്‍ വിവാഹിതരായ സ്ത്രീകള്‍ മാത്രം ആചരിക്കേണ്ടതാണ് വടസാവിത്രി വ്രതം. സൂര്യോദയത്തിനു മുമ്പ് കുളിച്ചു കുറിതൊട്ട് നിലവിളക്ക് കൊളുത്തി ഇഷ്ടദൈവത്തെ പ്രാർഥിക്കുക. സമീപത്തുള്ളതോ ക്ഷേത്രത്തിലെയോ ആല്‍മരത്തിനു ചുവട്ടിൽ തൊഴുതു പ്രാര്‍ഥിച്ച ശേഷം അരയാല്‍മരത്തിനു ചുറ്റും പ്രദക്ഷിണം വയ്ക്കണം. ചിലയിടങ്ങളിൽ ആല്‍മരത്തിനു ഏഴ് പ്രദക്ഷിണം വയ്ക്കുന്നതിനോടൊപ്പം മരത്തെ നൂലുകൊണ്ട് ചുറ്റാറുമുണ്ട്. ഇതോടെ മനസിലെ ആഗ്രഹങ്ങള്‍ സഫലമാകുമെന്നാണ് വിശ്വാസം.
എന്നാല്‍ ആരോഗ്യസ്ഥിതിയനുസരിച്ചു വേണം വൃതങ്ങള്‍ പാലിക്കാന്‍. ഈശ്വരചിന്തയോടെ കഴിച്ചു കൂട്ടുന്നതും ഫലമൂലാദികൾ മാത്രം കഴിച്ച് അന്നത്തെ ദിവസം അവസാനിപ്പിക്കേണ്ടതും ഉചിതമാണ്.