Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇസ്രായേലിന് സ്വർണമെഡൽ, പണി കിട്ടിയത് അനുമാലിക്കിന്, കോപ്പിയടി കൈയോടെ പൊക്കി സോഷ്യൽ മീഡിയ

ഇസ്രായേലിന് സ്വർണമെഡൽ, പണി കിട്ടിയത് അനുമാലിക്കിന്, കോപ്പിയടി കൈയോടെ പൊക്കി സോഷ്യൽ മീഡിയ
, തിങ്കള്‍, 2 ഓഗസ്റ്റ് 2021 (13:20 IST)
ഒളിമ്പിക്‌‌സ് ജിംനാസ്റ്റിക്‌സ് ഇസ്രായേൽ സ്വർണം നേടിയപ്പോൾ ഇങ്ങനെയൊരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചു കാണില്ല. മെഡൽ ഏറ്റുവാങ്ങാനായി ഇസ്രായേൽ താരം ആര്‍തേം ടോള്‍ഗോപ്യാട്ട് പോഡിയത്തിലെത്തിയതും വേദിയിൽ ഇസ്രായേൽ ദേശീയഗാനം മുഴങ്ങി. ഇത് കേട്ടുകൊണ്ടിരിന്ന ഇന്ത്യൻ ആരാധകർ ആലോചിച്ചതാകട്ടെ ഇത് വേറെ എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്നതാണ്. 
 
അധികം വൈകാതെ തന്നെ സോഷ്യൽ മീഡിയ അത് എവിടെനിന്നെന്ന് കണ്ടെത്തി.1996 ല്‍ പുറത്തിറങ്ങിയ 'ദില്‍ജലേ' എന്ന ചിത്രത്തിലെ 'മേരാ മുല്‍ക് മേരാ ദേശ്' എന്ന ഗാനത്തിന്റെ ട്യൂൺ ഇസ്രായേലിന്റെ ദേശീയഗാനത്തിന്റെ പോലെതന്നെ ഇരിക്കുന്നു. ഇതോടെ പണിവേടിച്ചിരിക്കുകയാണ് സിനിമയുടെ സംഗീത സംവിധായകനായ അനുമാലിക്ക്. സിനിമ പുറത്തിറങ്ങി അരനൂറ്റാണ്ട് കഴിഞ്ഞിട്ടാണ് കോപ്പിയടി ആരാധകർ കൈയോടെ പിടികൂടിയിരിക്കുന്നത്.
 
കോപ്പിയടിക്ക് അനുമാലിക്കിന് മെഡൽ നൽകണമെന്നാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ സംസാരം. അതേസമയം ഇത് ആകസ്‌മികമായി സംഭവിച്ചിരിക്കാമെന്നാണ് അനുമാലിക്കിന്റെ ആരാധകർ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണ വേണം, 2018 ലോകകപ്പിൽ റാണി ‌റാംപാൽ കരഞ്ഞ് പറഞ്ഞു, സിനിമയെ വെല്ലും ഇന്ത്യൻ ഹോക്കി ടീമിന്റെ വിജയഗാഥയുടെ കഥ