Asian Athletics Championship: മെഡൽ തിളക്കത്തിൽ മലയാളി താരങ്ങൾ, ജിസ്ന മാത്യു ഉൾപ്പെട്ട റിലേ ടീമിന് സ്വർണം, ആൻസി സോജന് വെള്ളി
വനിതാ ലോങ് ജമ്പിൽ 6.33 മീറ്റർ താണ്ടിയാണ് ആൻസി സോജൻ്റെ വെള്ളി മെഡൽ നേട്ടം.
Asian Athletics championship medal
ഗുമി: ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ താരങ്ങള്‍. മലയാളി താരമടങ്ങിയ വനിതകളുടെ 4-400 റിലേ ടീം സ്വര്‍ണം സ്വന്തമാക്കിയതിന് പുറമെ മറ്റൊരു മലയാളി താരമായ ആന്‍സി സോജന്‍ ലോങ് ജമ്പില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യരാജി സ്വര്‍ണം നിലനിര്‍ത്തി. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചെയ്‌സില്‍ അവിനാഷ് സാബ്ലെ സ്വര്‍ണം നേടി. പുരുഷന്മാരുടെ 4- 400 മീറ്റര്‍ റിലേയില്‍ വെള്ളി നേടാനും ഇന്ത്യയ്ക്ക് സാധിച്ചു.
വനിതാ ലോങ് ജമ്പില്‍ 6.33 മീറ്റര്‍ താണ്ടിയാണ് ആന്‍സി സോജന്റെ വെള്ളി മെഡല്‍ നേട്ടം. ഈ ഇനത്തില്‍ വെങ്കല മെഡലും ഇന്ത്യയ്ക്കാണ്. 6.30 മീറ്റര്‍ താണ്ടിയ ശൈലി സിങ്ങാണ് ഇന്ത്യയ്ക്കായി വെങ്കലമെഡല്‍ സ്വന്തമാക്കിയത്. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡിലില്‍ ജ്യോതി യരാജിയാണ് ഇന്ത്യയ്ക്ക് മറ്റൊരു സ്വര്‍ണമെഡല്‍ നേട്ടം സമ്മാനിച്ചത്.