ഏഷ്യന്‍ ഗെയിംസിന്‍റെ ബാഡ്‌മിന്‍റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധുവും സൈന നേവാളും മെഡല്‍ ഉറപ്പാക്കി. ഇരുവരും സെമി ഫൈനലില്‍ കടന്നു.
ഇന്നാണ് ഇരുവരുടെയും സെമി ഫൈനല്‍ മത്‌സരങ്ങള്‍. സിന്ധുവിന്‍റെ എതിരാളി അകാനെ യെമാഗുച്ചിയാണ്. തായ്‌പെയ് താരം തായ് സൂയിങ് ആണ് സൈനയ്ക്കെതിരെ മത്സരിക്കുന്നത്.
കഴിഞ്ഞ 36 വര്‍ഷത്തിനിടെ ബാഡ്മിന്‍റണ്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലുകളാണ് ഇവ.