മാരിന് മുമ്പില്‍ സിന്ധുവിന് വീണ്ടും കാലിടറി; ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പില്‍ ഇന്ത്യന്‍ താരത്തിന് വെള്ളി

മാരിന് മുമ്പില്‍ സിന്ധുവിന് വീണ്ടും കാലിടറി; ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പില്‍ ഇന്ത്യന്‍ താരത്തിന് വെള്ളി

ഞായര്‍, 5 ഓഗസ്റ്റ് 2018 (15:48 IST)
ഇന്ത്യയുടെ പിവി സിന്ധുവിന് ഒരിക്കൽക്കൂടി ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ അടിതെറ്റി. സ്പാനിഷ് താരം കരോലിന മാരിനാണ് ഇത്തവണയും ഇന്ത്യന്‍ താരത്തെ പരാജയപ്പെടുത്തിയത്.

നിർണായക സമയത്ത് ഫോമിലേക്കുയർന്ന മാരിൻ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിനെ വീഴ്ത്തിയത്. സ്‍കോര്‍ 19-21, 10--21. പന്ത്രണ്ടാം തവണ സിന്ധുവുമായി നേർക്കുനേരെത്തിയ മരിന്റെ ഏഴാം വിജയമാണിത്.

ലോക റാങ്കിങ്ങിൽ മാരിൻ എട്ടാം സ്ഥാനത്തും സിന്ധു മൂന്നാം സ്ഥാനത്തുമായിരുന്നുവെങ്കിലും അതിന്റെ ഒരു പ്രതിഫലനവും ഫൈനൽ മത്സരത്തിൽ കാണാൻ കഴിഞ്ഞില്ലെന്നതാണ് വാസ്തവം. സിന്ധുവിന്റെ പിഴവുകളും സ്‌പാനിഷ് താരത്തിന് നേട്ടമായി.

കഴിഞ്ഞ വർഷവും ഫൈനലിൽ തോറ്റ സിന്ധു തുടർച്ചയായ രണ്ടാം വർഷമാണ് വെള്ളി നേടുന്നത്. 2015, 2017 വർഷങ്ങളിൽ താരന്‍ വെങ്കലവും നേടിയിട്ടുണ്ട്.

കഴിഞ്ഞ മലേഷ്യ ഓപ്പണില്‍ കരോളിന മരിനെ സിന്ധു പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ റിയോ ഒളിമ്പിക്‍സില്‍ സിന്ധുവിനെ ഫൈനലില്‍ മരിൻ പരാജയപ്പെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ചരിത്രനേട്ടത്തില്‍; കോഹ്‌ലി ടെസ്‌റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്