ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; സിന്ധു ക്വര്‍ട്ടറില്‍
ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; സിന്ധു ക്വര്‍ട്ടറില്‍
തെക്കന്‍ കൊറിയയുടെ ഹ്യൂന്‍ ജി സുംഗിനെ പരാജയപ്പെടുത്തി ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ലോക മൂന്നാം നമ്പറായ ഇന്ത്യയുടെ പി വി സിന്ധു ക്വര്‍ട്ടറില്‍ കടന്നു.
നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍: 21-10, 21-16. ക്വര്‍ട്ടറില്‍ നസോമി ഒക്കുഹാരെയാണ് സിന്ധുവിന്റെ എതിരാളി.
ഇന്ത്യന്‍ താരങ്ങളായ സൈന നേഹ്‌വാള്‍, സായ് പ്രണീത് എന്നിവര്‍ക്കു പിന്നാലെയാണ് സിന്ധുവിന്റെയും മുന്നേറ്റം.
ലോക ബാഡ്മിന്റണ്‍ വേദിയില്‍ ഇന്ത്യന്‍ താരങ്ങള്‍ മിന്നും പ്രകടനത്തിലുടെ കുതിച്ചപ്പോള്‍ ആറാം സിഡായ കിഡംബി ശ്രീകാന്ത് നിരാശപ്പെടുത്തി.
പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മലേഷ്യയുടെ ഡാരന്‍ ലിയുവിനോടാണ് ശ്രീകാന്ത് അടിയറവു വെച്ചത്.