Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷോട്ട്പുട്ടില്‍ തേജീന്ദറിന് സ്വര്‍ണം; ഇന്ത്യയ്ക്ക് സ്വര്‍ണം ഏഴായി

Asian Games
ജക്കാര്‍ത്ത , ശനി, 25 ഓഗസ്റ്റ് 2018 (20:59 IST)
ഷോട്ട് പുട്ടില്‍ ഇന്ത്യയുടെ തേജീന്ദര്‍പാല്‍ സിംഗിന് സ്വര്‍ണം. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം ഏഴായി. 
 
ഗെയിംസ് റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയ പ്രകടനമാണ് തേജീന്ദര്‍ നടത്തിയത്. തേജീന്ദര്‍ കണ്ടെത്തിയ ദൂരം 20.75 മീറ്ററാണ്. ഓം‌പ്രകാശ് കരാനയുടെ പേരിലുള്ള 20.69 മീറ്റര്‍ എന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്.
 
കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ തേജീന്ദര്‍ വെള്ളി സ്വന്തമാക്കിയിരുന്നു.
 
വനിതകളുടെ സ്ക്വാഷ് സിംഗിള്‍സില്‍ ദീപിക പള്ളിക്കലിനും ജോഷ്‌ന ചിന്നപ്പയ്ക്കും നേരത്തേ വെങ്കലം ലഭിച്ചിരുന്നു. പുരുഷന്‍‌മാരുടെ സ്ക്വാഷ് സിംഗിള്‍സില്‍ സൌരവ് ഘോഷാലും വെങ്കലം നേടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അത്‌ലറ്റിക്സ് മൽസരങ്ങൾക്ക് തുടക്കം; പ്രതീക്ഷയോടെ ഇന്ത്യ