Select Your Language

Notifications

webdunia
webdunia
webdunia
Friday, 25 April 2025
webdunia

പിതാവിന്റെ പേര് ‘വെട്ടിമാറ്റി’; പൊട്ടിത്തെറിച്ച് സൈന - തനിക്കും സിന്ധുവിനും പ്രത്യേക പരിഗണനയുണ്ടെന്ന് താരം

പിതാവിന്റെ പേര് ‘വെട്ടിമാറ്റി’; പൊട്ടിത്തെറിച്ച് സൈന - തനിക്കും സിന്ധുവിനും പ്രത്യേക പരിഗണനയുണ്ടെന്ന് താരം

Saina Nehwal
ന്യൂഡൽഹി , ചൊവ്വ, 3 ഏപ്രില്‍ 2018 (10:45 IST)
കോമൺവെൽത്ത് ഗെയിംസില്‍ പിതാവിനെ കൂടെ കൊണ്ടു പോകാനുള്ള നീക്കം തകര്‍ത്ത അധികൃതര്‍ക്കെതിരെ ഇന്ത്യൻ ബാഡ്‌മിന്റണ്‍ താരം സൈന നെഹ്‌വാള്‍. തന്റെ ട്വിറ്ററിലൂടെയാണ് സൈന രൂക്ഷമായ പ്രതികരണം നടത്തിയത്.

ടീമിന്റെ ഔദ്യോഗിക പട്ടികയിൽ നിന്നാണ് സൈനയുടെ പിതാവ് ഹർവീറിന്റെ പേര് നീക്കിയിരിക്കുന്നത്.

കോമൺവെൽത്ത് താരങ്ങൾക്ക് അടുത്ത ബന്ധുക്കളെ സ്വന്തം ചിലവിൽ ഗെയിംസ് വില്ലേജിലേക്ക് കൊണ്ടു പോകാന്‍ തനിക്കും പിവി സിന്ധുവിനും കേന്ദ്ര കായിക മന്ത്രാലയം അനുമതി നൽകിയിട്ടുള്ളതാണ്. എന്നാല്‍ ഗെയിംസ് വില്ലേജില്‍ എത്തിയപ്പോഴാണ് അച്ഛന്റെ പേര് പട്ടികയില്‍ ഇല്ലെന്ന് വ്യക്തമായതെന്നും സൈന പറഞ്ഞു.

പട്ടികയില്‍ പേര് ഇല്ലാത്തതിനാല്‍ അച്ഛന് ഒപ്പം താമസിക്കാനോ മത്സരം കാണാനോ കഴിയില്ല. അദ്ദേഹം കൂടെയുള്ളത് തനിക്ക് ആത്മവിശ്വാസം നല്‍കി മികച്ച പ്രകടനം പുറത്തെടുക്കാ‍ന്‍ സഹായിക്കാറുണ്ടെന്നും സൈന ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്‌റ്റില്‍ ഏപ്രില്‍ നാല് മുതലാണ് കോമൺവെൽത്ത് ഗെയിംസ് ആരംഭിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാര്‍ത്തിക്കിനായി വഴിമാറി ഉത്തപ്പ; കൊല്‍ക്കത്ത ടീമില്‍ അഴിച്ചു പണി - കീപ്പറാകാന്‍ ഇല്ലെന്ന് താരം