D Gukesh,Chess Candidate,FIDE
വിശ്വനാഥന്‍ ആനന്ദിന് ശേഷം പ്രജ്ഞാനന്ദ എന്ന തമിഴ് ചെസ് ചാമ്പ്യനെയാകും ഇന്ത്യന്‍ മീഡിയ കാര്യമായി ആഘോഷിച്ചിട്ടുണ്ടാവുക. ചെസിലെ ജീനിയസ് എന്നറിയപ്പെടുന്ന മാഗ്‌നസ് കാള്‍സനെ തോല്‍പ്പിച്ചത് മുതല്‍ പ്രജ്ഞാനന്ദയ്ക്ക് വലിയ സ്വീകാര്യതയാണ് ഇന്ത്യയിലുള്ളത്. എന്നാല്‍ പ്രജ്ഞാനന്ദയ്ക്ക് തൊട്ടുപിന്നില്‍ നിന്നിട്ടും ഡി ഗുകേഷ് എന്ന 17കാരനെ കാര്യമായി ആരും അറിഞ്ഞിരുന്നില്ല.എന്നാല്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനായ ഡിങ് ലിറനെ നേരിടാനുള്ള മത്സരാഥിയെ തിരെഞ്ഞെടുക്കാനുള്ള കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റ് വിജയിച്ചുകൊണ്ട് താനാരാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഗുകേഷ്.
കാന്‍ഡിഡേറ്റ്‌സ് ചെസില്‍ വിജയിക്കാന്‍ ഗുകേഷിന് ഒരു സാധ്യതയുമില്ലെന്ന് പറഞ്ഞ സാക്ഷാല്‍ മാഗ്‌നസ് കാള്‍സനെ കൊണ്ട് തന്നെ ഗുകേഷ് മാറ്റിപറയിച്ചു. എന്തായാലും ഗുകേഷ് മോശമായ പ്രകടനമാവില്ല നടത്തുക. എന്നാല്‍ മികച്ച ഒരു ടൂര്‍ണമെന്റും അവന് ലഭിക്കില്ല. ഒരു മോശം ടൂര്‍ണമെന്റ് തന്നെയാകും ഇത്. എന്നായിരുന്നു ഗുകേഷിന്റെ ടൂര്‍ണമെന്റിലെ സാധ്യതകളെ പറ്റി മാഗ്‌നസ് കാള്‍സന്റെ ആദ്യ പ്രവചനം. എന്നാല്‍ മാഗ്‌നസ് കാള്‍സന്‍ പറഞ്ഞത് ഒരു അക്ഷരം വിടാതെ വിഴുങ്ങേണ്ടി വന്നു എന്നതാണ് കളിക്കളത്തില്‍ സൗമ്യനായ ഗുകേഷ് ചെയ്ത പ്രതികാരം.
ടൂര്‍ണമെന്റ് മുന്നേറിയതോടെ തന്റെ പഴയ വാചകങ്ങള്‍ കാള്‍സന്‍ തിരുത്തുകയും ചെയ്തു. ഗുകേഷിനെ പലപ്പോഴും ദുര്‍ബലനായാണ് ഞാന്‍ കണ്ടിട്ടുള്ളത്. ചെസില്‍ കാര്യമായ വേഗത അവനില്ല. എന്നാത് തന്നെ ആളുകളെ കണ്‍ഫ്യൂസ് ചെയ്യിക്കുന്നു. ചെറുപ്പമായ മറ്റ് കളിക്കാരെ പോലെ ഹൈ പ്രൊഫൈല്‍ ഗുകേഷിന് പറയാനില്ല. ഇതും കണ്‍ഫ്യൂസ് ചെയ്യിപ്പിക്കുന്നു. പക്ഷേ അവന്‍ വളരെ ശക്തനാണെന്ന് തെളിയിച്ചു. ടൂര്‍ണമെന്റിനിടെ ഇങ്ങനെയായിരുന്നു കാള്‍സന്റെ പ്രതികരണം.