Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിറ്റിക്ക് മുൻ‌‌പിൽ അടിപതറി ലിവർപൂൾ, ആൻഫീൽഡിൽ നാണംകെട്ട തോൽവി

സിറ്റിക്ക് മുൻ‌‌പിൽ അടിപതറി ലിവർപൂൾ, ആൻഫീൽഡിൽ നാണംകെട്ട തോൽവി
, തിങ്കള്‍, 8 ഫെബ്രുവരി 2021 (14:24 IST)
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ നാലുഗോളുകൾക്കാണ് സിറ്റിയുടെ ജയം.അതേസമയം ചെല്‍സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഷെഫീല്‍ഡ് യുനൈറ്റഡിനെ തോല്‍പ്പിച്ചു. 
 
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ലിവര്‍പൂള്‍- സിറ്റി മത്സരത്തിലെ അഞ്ച് ഗോളുകളും പിറന്നത്.സിറ്റിക്ക് വേണ്ടി ഗുണ്ടോഗന്‍ രണ്ടും റഹീം സ്റ്റെര്‍ലിംഗ്, ഫോഡൻ എന്നിവർ ഓരോ ഗോളുകളും സ്വന്തമാക്കി. മുഹമ്മദ് സലയാണ് ലിവർപൂളിന്റെ ആശ്വാസഗോൾ നേടിയത്. നിലവിൽ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള സിറ്റിക്ക് 22 മത്സരങ്ങളില്‍ നിന്ന് 50 പോയിന്റുകളാണുള്ളത്. 45 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡാണ് രണ്ടാം സ്ഥാനത്ത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീ ചുണക്കുട്ടി തന്നെ: റൂട്ടിനെ അഭിനന്ദിച്ച് രവിശാസ്‌ത്രി