Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്ലോയിഡിന്റെ സംസ്‌കാര ചിലവ് ഏറ്റെടുത്ത് മെയ്‌വെതർ, കൊലപാതകത്തിൽ പ്രതിഷേധം അറിയിച്ച് കായികലോകം

ഫ്ലോയിഡിന്റെ സംസ്‌കാര ചിലവ് ഏറ്റെടുത്ത് മെയ്‌വെതർ, കൊലപാതകത്തിൽ പ്രതിഷേധം അറിയിച്ച് കായികലോകം
, ബുധന്‍, 3 ജൂണ്‍ 2020 (11:05 IST)
യുഎസിൽ പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയിഡിന് ആദരം അർപ്പിച്ച് കായികലോകം. ജോർജ് ഫ്ലോയ്ഡിന്റെ മൃതസംസ്കാര ചടങ്ങുകളുടെ സമ്പൂർണ ചെലവ് ഏറ്റെടുക്കാൻ സന്നദ്ധനാണെന്ന് പ്രഫഷനൽ ബോക്സിങ് താരം ഫ്ലോയ്‌ഡ് മെയ്‌വെതർ അറിയിച്ചു. ആവശ്യം ജോർജിന്റെ കുടുംബം അങീകരിച്ചതായാണ് റിപ്പോർട്ട്. 
 
അതേ സമയം മരണപ്പെട്ട ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബാസ്കറ്റ്ബോൾ ഇതിഹാസം മൈക്കൽ ജോർദാൻ, ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സ് തുടങ്ങിയവർ രംഗത്തെത്തി.ഫുട്ബോൾ താരങ്ങളായ പോൾ പോഗ്ബ, മാർക്കസ് റാഷ്ഫോർഡ് തുടങ്ങിയവരും ഫ്ലോയിഡിന്റെ മരണത്തിനെതിരെ പ്രതികരിച്ചു. കായികലോകം മുഴുവൻ ഇത്തരമൊരു പ്രവർത്തിയെ അപലപിക്കുമ്പോൾ നിശബ്‌ദമായിരിക്കരുതെന്നായിരുന്നു ഐസിസിയോട് ഡാരൻ സമിയുടെ ഉപദേശം.
 
ഒരു ഭാഗത്ത് കായികലോകം മരണത്തിൽ പ്രതിഷേധം അറിയിച്ചപ്പോൾഇംഗ്ലിഷ് ക്ലബ് ലിവർപൂളിന്റെ താരങ്ങൾ ഹോം ഗ്രൗണ്ടായ ആൻഫീൽഡിന്റെ നടുവിൽ വൃത്തത്തിൽ മുട്ടുകുത്തിനിന്ന് ഫ്ലോയിഡിന് ആദരമർപ്പിച്ചു.ജർമൻ ബുന്ദസ്‍ലിഗയിൽ കഴിഞ്ഞ ദിവസം ഹാട്രിക്ക് നേടിയ ശേഷം ജോർജ് ഫ്ലോയിഡിന് നീതി ലഭിക്കണം എന്ന അകകുപ്പായം പ്രദർശിപ്പിച്ചായിരുന്നു ബൊറൂസിയ ഡോർട്ട്‌മുണ്ട് താരം ജെയ്ഡൻ സാഞ്ചോ തന്റെ ആദരം അറിയിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോലിയോട് ബഹുമാനമുണ്ട്, പക്ഷേ ഭയമില്ല-നസീം ഷാ