Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്കു വെള്ളി; റെക്കോര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കി പാക്കിസ്ഥാന്‍ താരം

നീരജിന്റെ ആദ്യ ശ്രമം ഫൗളായി

Neeraj Chopra

രേണുക വേണു

, വെള്ളി, 9 ഓഗസ്റ്റ് 2024 (08:03 IST)
Neeraj Chopra

പാരീസ് ഒളിംപിക്‌സിലെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്കു വെള്ളി. ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ നീരജിന് ഇത്തവണ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. റെക്കോര്‍ഡോടെ പാക്കിസ്ഥാന്‍ താരം അര്‍ഷാദ് നദീം ആണ് ഇത്തവണ സ്വര്‍ണത്തിനു അവകാശിയായത്. 
 
നീരജിന്റെ ആദ്യ ശ്രമം ഫൗളായി. രണ്ടാം ശ്രമത്തില്‍ താരം 89.45 മീറ്റര്‍ ദൂരം കടന്നു. പിന്നീടുള്ള നാല് ശ്രമങ്ങളും ഫൗളില്‍ ആണ് കലാശിച്ചത്. രണ്ടാം ശ്രമത്തിലെ ദൂരമാണ് നീരജിന് വെള്ളി നേടിക്കൊടുത്തത്. പാക്കിസ്ഥാന്‍ താരം അര്‍ഷാദ് തന്റെ രണ്ടാം ശ്രമത്തില്‍ 92.97 മീറ്റര്‍ ദൂരം താണ്ടി. ഇത് ഒളിംപിക്‌സ് ജാവലിന്‍ ത്രോയിലെ റെക്കോര്‍ഡ് ദൂരമാണ്. തന്റെ അവസാന ശ്രമത്തിലും അര്‍ഷാദ് 90 മീറ്റര്‍ താണ്ടിയിരുന്നു. 
 
ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ തുടര്‍ച്ചയായി രണ്ട് തവണ വ്യക്തിഗത മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് നീരജ്. ഇത്തവണ പരുക്കിനെ മറികടന്നാണ് നീരജിന്റെ വെള്ളി നേട്ടം. രണ്ട് തവണ ലോക ചാംപ്യനായ ഗ്രാനഡയുടെ ആന്റേഴ്‌സണ്‍ പിറ്റേഴ്‌സനാണ് വെങ്കലം നേടിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യത്തെ ഒളിമ്പിക്സ് അല്ലല്ലോ, പിഴവ് വിനേഷിനും പറ്റി, അവർക്കും മെഡൽ നഷ്ടത്തിൽ ഉത്തരവാദിത്തമുണ്ട്: സൈന നേഹ്‌വാൾ