ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ പോർച്ചുഗൽ ഫൈനലിലെത്തുമെന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കിരീടപോരാട്ടത്തിൽ എതിരാളികളായി ബ്രസീലിനെ കിട്ടണമെന്നാണ് ആഗ്രഹമെന്നും റൊണാൾഡൊ പറഞ്ഞു. ബ്രൂണോ ഫെർണാണ്ടസ്, റൂബൻ ഡിയാസ്, ബെർണാഡോ സിൽവ തുടങ്ങി നിരവധി പ്രതിഭാധനരായ താരങ്ങൾ ഇക്കുറി പോർച്ചുഗൽ ടീമിനൊപ്പമുണ്ട്.
ഫൈനലിൽ ബ്രസീലിനെ കിട്ടണമെന്നാണ് ആഗ്രഹം. യുണൈറ്റഡിൽ പരിശീലനം നടത്തുമ്പോൾ ഇക്കാര്യം ഞാൻ കാസമിറോയോട് തമാശരൂപത്തിൽ പറയാറുണ്ട്. ഈ സ്വപ്നഫൈനൽ നടക്കുക എന്നത് എനിക്കറിയാം. അതേ സമയം ഖത്തറിലെ ചൂടുള്ള കാലാവസ്ഥ കളിക്കാർക്ക് വെല്ലുവിളിയാകുമെന്ന വിലയിരുത്തലുകൾ റോണോ തള്ളി കളഞ്ഞു.
2006 മുതൽ 4 ലോകകപ്പുകൾ കളിച്ചിട്ടുള്ള റൊണാൾഡോ 17 കളികളിൽ നിന്ന് 7 ഗോളുകളാണ് ലോകകപ്പിൽ നേടിയിട്ടുള്ളത്.ഗ്രൂപ്പ് എച്ചിൽ ഘാന, ഉറുഗ്വേ, ദക്ഷിണ കൊറിയ എന്നിവരാണ് പോർച്ചുഗലിന്‍റെ എതിരാളികൾ.