Select Your Language

Notifications

webdunia
webdunia
webdunia
Thursday, 9 January 2025
webdunia

2024, ടെന്നീസ് കോർട്ടിൽ എന്റെ അവസാനവർഷം: വിരമിക്കൽ സൂചന നൽകി റാഫേൽ നദാൽ

2024, ടെന്നീസ് കോർട്ടിൽ എന്റെ അവസാനവർഷം: വിരമിക്കൽ സൂചന നൽകി റാഫേൽ നദാൽ
, വെള്ളി, 19 മെയ് 2023 (20:17 IST)
സജീവ ടെന്നീസില്‍ നിന്നും വിരമിക്കുന്നത് സംബന്ധിച്ച് സൂചന നല്‍കി ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍. 2024 പ്രൊഫഷണല്‍ ടെന്നീസ് താരമെന്ന നിലയില്‍ തന്റെ അവസാന വര്‍ഷമാകുമെന്ന് നദാല്‍ വ്യക്തമാക്കി. നിരന്തരമായ പരിക്കുകളെ തുടര്‍ന്നാണ് താരം കളി മതിയാക്കുന്നത്.
 
എനിക്ക് എന്റെ ദൈന്യംദിന ജോലികളൊന്നും ആസ്വദിച്ച് ചെയ്യാനാകുന്നില്ല. പാന്‍ഡമിക്കിന് ശേഷം പരിശീലനവും മത്സരങ്ങളും എനിക്ക് ആസ്വദിക്കാനാവുന്നില്ല. നിരവധി ശാരീരിക ബുദ്ധിമുട്ടുകള്‍ എന്നെ അലട്ടുന്നുണ്ട്. അതിനാല്‍ തന്നെ അല്പകാലത്തിന് ശേഷം ടെന്നീസ് നിര്‍ത്താനാണ് ഞാന്‍ ആലോചിക്കുന്നത്.പരിക്ക് മാറി എപ്പോള്‍ കളത്തിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്ന് എനിക്കറിയില്ല. രണ്ടോ നാലോ മാസം തിരിച്ചുവരവിന് എടുത്തേക്കാം. നദാല്‍ പറഞ്ഞു. 14 വട്ടം ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ നദാല്‍ നിലവില്‍ 22 ഗ്രാന്‍സ്ലാം കിരീടങ്ങളെന്ന നേട്ടം നൊവാക് ജോക്കോവിച്ചിനൊപ്പം പങ്കിടുകയാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പടിക്കലും പരാഗും സെയ്‌നിയും ടീമില്‍: ഫെയര്‍വെല്‍ പ്ലാനിലാണോ രാജസ്ഥാനെന്ന് ആരാധകര്‍