Select Your Language

Notifications

webdunia
webdunia
webdunia
webdunia

പടിക്കലും പരാഗും സെയ്‌നിയും ടീമില്‍: ഫെയര്‍വെല്‍ പ്ലാനിലാണോ രാജസ്ഥാനെന്ന് ആരാധകര്‍

Riyan parag
, വെള്ളി, 19 മെയ് 2023 (19:45 IST)
ഐപിഎല്‍ പതിനാറാം പതിപ്പിലെ തങ്ങളുടെ അവസാന ഗ്രൂപ്പ മത്സരത്തില്‍ അപ്രതീക്ഷിതമാറ്റങ്ങളുമായി രാജസ്ഥാന്‍ റോയല്‍സ്. പതിവില്‍ നിന്നും വ്യത്യസ്തമായി നവദീപ് സെയ്‌നി, ദേവ്ദത്ത് പടിക്കല്‍,റിയാന്‍ പരാഗ് എന്നിവരുള്‍പ്പെടുന്ന പ്ലേയിംഗ് ഇലവനെയാണ് റോയല്‍സ് ഇന്ന് കളത്തിലിറക്കുന്നത്. ടീം ലിസ്റ്റ് വന്നതും റോയല്‍സ് തങ്ങളുടെ ഫെയര്‍വെല്‍ മത്സരമായതിനാലാണ് വ്യത്യസ്ത ടീമുമായി ഇറങ്ങിയതെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.
 
സീസണില്‍ രാജസ്ഥാന്റെ ഏറ്റവും പരാജയപ്പെട്ട താരമായ റിയാന്‍ പരാഗിന് ടീം തുടരെ ചാന്‍സ് കൊടുക്കുന്നത് അമ്പരപ്പിക്കുന്നതായി ആരാധകര്‍ പറയുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ ബൗള്‍ ചെയ്യാത്ത നവ്ദീപ് സെയ്‌നിക്ക് എന്തു കണ്ടാണ് രാജസ്ഥാന്‍ നിര്‍ണായക മത്സരത്തില്‍ അവസരം നല്‍കുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു. ടീമില്‍ ആദം സാമ്പയും ട്രെന്‍ഡ് ബോള്‍ട്ടും എത്തിയതോടെ ജോ റൂട്ടിന് ആദ്യ ഇലവനില്‍ നിന്നും അവസരം നഷ്ടമാവുകയായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫാഫിനൊപ്പമുള്ള ബാറ്റിംഗ് എബിഡിക്കൊപ്പമെന്ന പോലെ ഞാൻ ആസ്വദിക്കുന്നു: കോലി