Select Your Language

Notifications

webdunia
webdunia
webdunia
webdunia

കായികമാമാങ്കത്തിന് ഇന്ന് കൊടിയിറക്കം, തലയെടുപ്പോടെ ഇന്ത്യ

കായികമാമാങ്കത്തിന് ഇന്ന് കൊടിയിറക്കം, തലയെടുപ്പോടെ ഇന്ത്യ
, ഞായര്‍, 8 ഓഗസ്റ്റ് 2021 (11:22 IST)
ലോകമെങ്ങുമുള്ള കായികതാരങ്ങൾ അണിനിരന്ന ഒളിമ്പിക്‌സ് മത്സരങ്ങൾ ഇന്ന് സമാപിക്കും. വൈകിട്ട് 4.30നാണ് സമാപനചടങ്ങുകൾക്ക് തുടക്കമാവുക. നീരജ് ചോപ്രയോ ബജ്റംഗ് പുനിയയോ സമാപനച്ചടങ്ങിൽ ഇന്ത്യൻ പതാക വഹിക്കും. 13 ഫൈനലുകളാണ് അവസാന ദിവസമുള്ളത്.
 
ചരിത്രത്തിൽ തന്നെ എക്കാലത്തെയും മികച്ച പ്രകടനവുമായാണ് ഇന്ത്യൻ നിര ഇക്കുറി മടങ്ങുന്നത്.ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി ഏഴ് മെഡലുകള്‍ ഇന്ത്യക്ക് ലഭിച്ചത്. ലണ്ടൻ ഒളിമ്പിക്‌സിലെ റെക്കോഡാണ് പഴങ്കഥയായത്. 
 
അത്‌ലറ്റിക്‌സിൽ ചരിത്ര മെഡലുമായി നീരജ് ചോപ്ര പുതുചരിത്രമെഴുതിയപ്പോൾ പുരുഷ വനിതാ ടീമുകളും ഗോൾഫ് കളത്തിൽ അതിഥി അശോകും പുതുചരിതമെഴുതിയപ്പോൾ  ശക്തമായ സാന്നിധ്യമറിയിച്ച് മീരാബായി ചാനുവടക്കമുള്ള വനിതാ താരങ്ങളും അഭിമാനമായി. ഒളിമ്പിക്‌സിൽ ആദ്യദിനത്തിൽ മീരഭായ് ചാനുവിന്റെ വെള്ളി നേട്ടത്തോടെ തുടങ്ങിയ ഇന്ത്യയ്ക്കായി ലവ്‌ലിന ബോക്‌സിങിൽ വെങ്കലവും പിവി സിന്ധു ബാഡ്‌മിന്റണിൽ വെങ്കലവും നേടിയിരുന്നു.
 
ഗുസ്‌തി 57 കിലോ വിഭാഗത്തിൽ രവി കുമാർ ദഹിയയിലൂടെ വെള്ളിയും 65 കിലോ വിഭാഗത്തിൽ ബജ്‌രംഗ് പുനിയയിലൂടെ വെങ്കലവും സ്വന്തമാക്കാൻ ഇന്ത്യയ്ക്കായി. 41 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്‌സിൽ മെഡൽ നേടാൻ ഇന്ത്യൻ ഹോക്കി ടീമിനായപ്പോൾ വനിതാ ഹോക്കി ടീം സെമിയിലെത്തുന്ന ആദ്യ വനിതാ ഹോക്കി ടീം എന്ന നേട്ടം കൊ‌യ്‌തു.
 
ഇന്ത്യയ്ക്കാർക്ക് അപരിചിതമായി ഗോൾഫിൽ നാലാം സ്ഥാനത്തെത്താൻ ഇന്ത്യൻ താരമായ അതിഥി അശോകിനായി. ഒടുവിൽ അത്‌ലറ്റിക്‌സിൽ ചരിത്രത്തിലാദ്യമായി മെഡൽ നേടിയപ്പോൾ അത് സ്വർണത്തിലൂട് തന്നെ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ജാവലിനിൽ നീരജ് ചോപ്രയാണ് ചരിത്രം സൃഷ്ടിച്ചത്.
 
അതേസമയം മെഡല്‍പ്പട്ടികയില്‍ ചൈന, അമേരിക്ക പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണ്. 38 സ്വര്‍ണവും 31 വെള്ളിയും 18 വെങ്കലവും സഹിതം 87 മെഡലുകളുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്.  37 സ്വര്‍ണവും 39 വെള്ളിയും 33 വെങ്കലവും അടക്കം 109 മെഡലുകളുമായി അമേരിക്കയാണ് രണ്ടാമത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയുടെ ഗോൾഡൻ ബോയ് നീരജ് ചോപ്രയ്ക്ക് വൻതുക സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ