തിരെഞ്ഞെടുപ്പ് യഥാസമയം നടത്താതിനാല്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗത്വം യുണൈറ്റഡ് വേള്‍ഡ് റസ്‌ലിങ് സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ലോകവേദിയില്‍ ഇന്ത്യന്‍ പതാകയ്ക്ക് കീഴില്‍ കളിക്കാനാകില്ല. അതേസമയം സ്വതന്ത്ര അത്‌ലറ്റുകളായി കളിക്കാര്‍ക്ക് മത്സരിക്കാം.
ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവിയായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗികാരോപണങ്ങളും മുന്‍നിര ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ നടത്തിയ പ്രതിഷേധവും കാരണമായിരുന്നു തിരെഞ്ഞെടുപ്പ് നീണ്ടുപോയത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഗുസ്തി ഫെഡറേഷന്റെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു അഡ് ഹോക് കമ്മിറ്റിയെ നിയമിക്കുകയും കമ്മിറ്റി 45 ദിവസത്തിനുള്ളില്‍ തിരെഞ്ഞെടുപ്പ് നടത്താനും നിര്‍ദേശം നല്‍കിയിരുന്നു. ഈ 45 ദിവസത്തെ സമയപരിധി പാലിച്ചില്ലെങ്കില്‍ യുണൈറ്റഡ് വേള്‍ഡ് റസ്ലിങ് അംഗത്വം റദ്ദാക്കുമെന്ന് അറിയിച്ചിരുന്നു. ഈ സമയപരിധി പലതവണ വൈകിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.