Select Your Language

Notifications

webdunia
webdunia
webdunia
webdunia

Gukesh vs Ding Liren: ലോക ചാമ്പ്യനാവാന്‍ ഒന്നര പോയിന്റിന്റെ അകലം മാത്രം, ചരിത്രനേട്ടം കുറിച്ച് ഗുകേഷ്

D Gukesh- Ding liren

അഭിറാം മനോഹർ

, തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (11:19 IST)
ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ യുവതാരം ഡി ഗുകേഷിന് വിജയം. പതിനൊന്നാം റൗണ്ടില്‍ നിലവിലെ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ ഗുകേഷ് പരാജയപ്പെടുത്തി.വിജയത്തോടെ 6 പോയന്റുകളോടെ ഗുകേഷാണ് മുന്നിലുള്ളത്. 3 മത്സരങ്ങള്‍ ബാക്കിനില്‍ക്കെ ലോക ചാമ്പ്യന്‍ഷിപ്പ് വിജയിക്കാനായി ഒന്നരപോയിന്റാണ് ഗുകേഷിന് ആവശ്യമുള്ളത്.
 
 14 മത്സരങ്ങളുള്ള ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം 7.5 പോയിന്റ് നേടുന്ന ആളാണ് വിജയിയാവുക. ഗുകേഷിന് 6 പോയിന്റും ഡിങ് ലിറന് 5 പോയിന്റുമാണ് നിലവിലുള്ളത്. 3 മത്സരങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളതില്‍ ഇതില്‍ മൂന്നെണ്ണത്തിലും സമനില നേടിയാല്‍ പോലും ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കാന്‍ ഗുകേഷിനാകും. അതേസമയം 14 റൗണ്ട് കഴിയുമ്പോഴും പോയിന്റ് തുല്യമായാല്‍ നാല് ഗെയിമുകളുള്ള റാപ്പിഡ് റൗണ്ട് മത്സരമാകും നടക്കുക. അതും സമനിലയില്‍ അവസാനിച്ചാല്‍ ബ്ലിറ്റ്‌സ് പ്ലേ ഓഫിലൂടെയാകും വിജയിയെ നിശ്ചയിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചുമ്മാ ഹോട്ടലില്‍ ഇരുന്നിട്ട് കാര്യമില്ല, നിങ്ങള്‍ വന്നത് ക്രിക്കറ്റ് കളിക്കാനാണ്; ഇന്ത്യയെ നിര്‍ത്തിപ്പൊരിച്ച് ഗാവസ്‌കര്‍