Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുവർണാവസരം കൈവിട്ടോ?, പന്ത്രണ്ടാം റൗണ്ട് മത്സരത്തിൽ ഗുകേഷിന് തോൽവി, വീണ്ടും ഒപ്പത്തിനൊപ്പം

D Gukesh,Chess Championship

അഭിറാം മനോഹർ

, ചൊവ്വ, 10 ഡിസം‌ബര്‍ 2024 (12:57 IST)
ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ നിര്‍ണായകമായ പന്ത്രണ്ടാം റൗണ്ട് മത്സരത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി ഗുകേഷിനെ പരാജയപ്പെടുത്തി ചൈനയുടെ ഡിങ് ലിറന്‍. വിജയത്തോടെ 6 പോയന്റുകളുമായി ഗുകേഷിനൊപ്പമെത്താന്‍ ഡിങ് ലിറന് സാധിച്ചു. ഞായറാഴ്ച നടന്ന 11മത്തെ റൗണ്ടില്‍ വിജയിച്ച് ഗുകേഷ് നിര്‍ണായകമായ ലീഡ് നേടിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ചൈനീസ് താരം മറുപടി നല്‍കുകയായിരുന്നു.
 
 ചാമ്പ്യന്‍ഷിപ്പിലെ ഒന്നാം പോരാട്ടം ഡിങ് ലിറന്‍ വിജയിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ ഗുകേഷ് വിജയം കണ്ടു. തുടര്‍ന്ന് 7 റൗണ്ട് പോരാട്ടങ്ങളും സമനിലയില്‍ അവസാനിക്കുകയായിരുന്നു.  എന്നാല്‍11മത്തെ റൗണ്ടില്‍ വിജയിച്ച് ഗുകേഷ് ലീഡ് നേടിയിരുന്നു. പന്ത്രണ്ടാം മത്സരം അടിയറവ് പറയുകയും ചെയ്തു. 14 പോരാട്ടങ്ങളാണ് ചാമ്പ്യന്‍ഷിപ്പിലുള്ളത്. ഇതില്‍ ആദ്യം 7.5 പോയന്റുകള്‍ നേടുന്നയാളാകും വിജയി. സമനിലയാവുകയാണെങ്കില്‍ ട്രൈബ്രേക്കറിലൂടെയാകും വിജയിയെ നിശ്ചയിക്കുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

World Test Championship Point Table: 'കാല്‍ക്കുലേറ്റര്‍ എടുത്തോ'; ഓസ്‌ട്രേലിയയെ 2-1 നു തോല്‍പ്പിച്ചിട്ടും കാര്യമില്ല, ഇന്ത്യയുടെ സാധ്യതകള്‍ ത്രിശങ്കുവില്‍ !