വാഴക്കുലയുടെ വില കുത്തനെ ഇടിഞ്ഞു; പ്രതിസന്ധിയിലായി ഏത്തവാഴ കർഷകർ
കഴിഞ്ഞ 10 വർഷത്തിനിടയിൽ കുറയുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്.
വാഴക്കുലയുടെ വില കുത്തനെ ഇടിഞ്ഞതോടെ പ്രതിസന്ധിയിലായി വയനാട്ടിലെ ഏത്തവാഴ കർഷകർ. ഈ ആഴ്ച കിലോയ്ക്ക് 8 രൂപ വരെ വിലയിടിഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടയിൽ കുറയുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്.
കഴിഞ്ഞയാഴ്ച കിലോയ്ക്ക് വില 12 രൂപവരെയെത്തി. ഈ ആഴ്ച അതിലും താഴ്ന്ന് 8 രൂപയ്ക്കുവരെ കുലവെട്ടിവില്‍ക്കേണ്ടിവന്നുവെന്നാണ് കർഷകർ പറയുന്നത്. ഈ വർഷം ആദ്യം മുതൽ തുടങ്ങിയതാണ് വാഴക്കുലയുടെ വിലതകർച്ച.
എന്നാൽ പഴുത്ത നേന്ത്രപഴത്തിനോ നേന്ത്രക്കായകൊണ്ടുണ്ടാകുന്ന മറ്റ് ഉല്‍പന്നങ്ങള്‍ക്കോ വിപണിയില്‍ വില കുറഞ്ഞിട്ടില്ല.